വിശ്വ : അവൾ വല്ലതും കഴിച്ചോ സുമിത്രേ
സുമി : അവള് കൂട്ടുകാരുടെ വീട്ടിൽ നിന്ന് കഴിച്ചിട്ട് വന്നേ എന്നാ പറഞ്ഞത്
വിശ്വ : നന്ദു കഴിക്ക് മോൻ ഇവിടത്തെ ഭക്ഷണം ഒക്കെ ഇഷ്ടപ്പെടുമോ ആവോ?
സുമി : അതെന്താ മനുഷ്യാ ഞാൻ ഉണ്ടാക്കുന്നത് അത്ര മോശമാണോ
വിശ്വ : അവന് നമ്മുടെ രുചിയൊക്കെ പിടിക്കുമോ ഞാൻ അതാ ഉദ്ദേശിച്ചത്
ഞാൻ : എല്ലാം നല്ല രുചി ഉണ്ട് വിശ്വേട്ടാ എനിക്ക് ഭക്ഷണ കാര്യത്തിൽ അത്ര കടുംപിടുത്തം ഒന്നുമില്ല
അങ്ങനെ ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ മുകളിൽ നിന്നും കാർത്തിക ഇറങ്ങി വന്നു.
കടും നീല കളർ പാവാടയും മഞ്ഞ കളർ ബനിയനും ആണ് അവളുടെ വേഷം ടൈറ്റായി ശരീരത്തോട് ഒട്ടിക്കിടക്കുന്ന ടീഷർട്ട് ആയതിനാൽ അവളുടെ ആകാര വടിവ് എടുത്തു കാണിച്ചു സുമിത്ര ചേച്ചിയെ പോലെ വെളുത്ത നിറമാണ് അവൾക്ക് കുറച്ച് തടിച്ച ശരീരം ഒത്ത ഉയരം
പതിയെ സ്റ്റെപ്പ് ഇറങ്ങി വന്ന അവൾ എന്റെ നേരെ എതിർ വശത്തായി ഇരുന്നു.
സുമി : കാർത്തു മോൾക്ക് ഇത് ആരാണെന്ന് മനസ്സിലായോ?
മനസ്സിലാകാതെ കാർത്തിക എന്നെ നോക്കി
സുമി : കോഴിക്കോടുള്ള അച്ഛന്റെ സുഹൃത്ത് രവി അങ്കിളിന്റെ മകനാണ്………അശുതോഷ് നമ്മുടെ നന്ദു…
കാർത്തിക എന്നെ നോക്കി താല്പര്യമില്ലാത്ത പോലെ ഒന്ന് പുഞ്ചിരിച്ചു
ഞാനും കഷ്ടപ്പെട്ട് ഒരു പുഞ്ചിരി മറുപടിയായി നൽകി.
ഫുഡ് കഴിച്ചു കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റു.
ഞാൻ മുകളിലേക്ക് പോയി ബാൽക്കണിയിൽ പോയി നിന്നു.
നേരത്തെ അലക്കി കൊണ്ടിരുന്ന ചേച്ചിയെ ഇപ്പോൾ അവിടെ കാണാനില്ല.