ഷീല : അതൊക്കെ ശെരി മോളെ നിങ്ങളുടെ ആൾക്കാരും ജീവിത രീതികൾ ഒന്നും നമ്മുടെ മതത്തിൽ പറയുന്നില്ല അത് അങ്ങനെ ഉള്ള അനുസരണ ചിട്ട കാര്യങ്ങൾ ഒന്നും ഞങ്ങൾക്ക് ഇല്ല. പക്ഷെ കുടിച്ചും തിന്നും കടം വാങ്ങിയും ചിലപ്പോ കൂലിപ്പണി ആണേലും ചെയ്തു ജീവിക്കും ഉള്ളത് കൊണ്ട് ജീവിക്കും ചിലപ്പോ പുതുതായി വന്നു കേറുന്നവർക്കു വലിയ വീടുള്ള അല്ലെ കൊടുശ്വരി ആയി ജീവിക്കാൻ പറ്റിയെന്നു വരില്ല
ഫസീല : എന്നാലും സന്തോഷം സുഖം ഉള്ളത് കൊണ്ട് തൃപ്തി പെടാലോ ഒന്നുല്ലേലും കെട്ടിയോൻ അടുത്തുണ്ട് എന്ന് സമാധാനിക്കാലോ ചേച്ചി.
ഷീല : അതൊക്കെ ഉണ്ട് എന്നാലും ബുദ്ധിമുട്ടുകളും ഉണ്ട് അതിന്റെതായ
ഫസീല : ബുദ്ധിമുട്ട് ഉണ്ടേലും ജീവിതം സന്തോഷത്തോടെ വേണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ട് ചേച്ചി പണം ആഗ്രഹിച്ചല്ല
ഷീല : ചിലപ്പോ നിങ്ങൾക്കു അങ്ങനെ തോന്നും പിന്നെ ശീലിച്ചു വന്ന കാര്യങ്ങൾ ഒക്കെ വന്നു കേറുന്ന വീട്ടിൽ നടക്കോ
ഫസീല : : സന്തോഷം ഉള്ളൊരു ജീവിതം കിട്ടാൻ അല്ലെ ചേച്ചി ഏതൊരു പെണ്ണും ആഗ്രഹിക്കുക
ഷീല, : അത് നേരാ
ഫസീല :വ ഈ രാഘവേട്ടനെ കെട്ടിയിട്ട് ഇന്ന് വരെ ചേച്ചിയെ വിട്ടു പോയിട്ടുണ്ടോ
ഷീല : അതില്ല അങ്ങേരു അതെനിക്കു വാക് തന്നതാ
ഫസീല : ഇപ്പോ ആണേലും ചെറിയ ജീവിതം ഇതൊക്കെ ആണേലും എല്ലാത്തിനും ചേച്ചിക്ക് ഒപ്പം ഇല്ലേ മക്കൾ ദൂരെ ആണേലും
ഷീല : മ്മ് അതല്ലേ ഒരു ആശ്വാസം
ഫസീല : എന്റെ കാര്യമോ ചേച്ചി എന്നെ കെട്ടിക്കാൻ ധൃതി പിടിച്ചു കടം മേടിച്ചും എന്നെ കെട്ടിച്ചു മാനം കളഞ്ഞില്ല പക്ഷെ എന്റെ ജീവിതമോ ഇന്ന് വരെ അവർ വന്നിട്ട് മോളെ സുഖാണോ entha വിശേഷം ഒരു കാര്യവും തിരക്കിയിട്ടില്ല ഞാനൊരു പെണ്ണല്ലേ എനിക്കും ഇല്ലേ ചേച്ചി ആഗ്രഹങ്ങൾ. എന്റെ ഇഷ്ടം ഒന്നും ആർക്കും അറിയാണ്ടാ മറ്റുള്ളവരുടെ ഇഷ്ടം മാത്രം അനുസരിച്ചു ജീവിക്കാൻ ആണ് എന്റെ വിധി.