ഷീല : എനിക്കറിയാലോടി പക്ഷെ കൊച്ചിന്റെ മെക്കാട്ടു കേറിയാൽ നിനക്ക് വേണ്ടത് കിട്ടോ.
ഫസീല : എല്ലാം കൂടെ ആയപ്പോ സഹിക്കാൻ പറ്റിയില്ല ചേച്ചി അതാ
ഷീല : പാട് ഇരിപ്പുണ്ടോ
ഫസീല : മ്മ്
ഷീല : ഒരു കാര്യം ചെയ് ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട ഞാൻ ഉണ്ടാക്കി കൊണ്ടുവരാം
ഫസീല, : അത് വേണ്ട ചേച്ചി കഴിക്കാൻ എന്തേലും രാത്രി കൊച്ചിന് ഉണ്ടാക്കണം
ഷീല : അതൊന്നും വേണ്ട വേണ്ടത് ഞാൻ ഉണ്ടാക്കിക്കോളാ നീ കിടക്ക് പിന്നെ എന്തേലും മേടിക്കാൻ ഉണ്ടേൽ ചേട്ടനോട് പറഞ്ഞു വിടാം നീ പോകണ്ട.
ഫസീല : മ്മ്
ഷീല ചേച്ചി പൊയ് കഴിഞ്ഞു ഫസീല കേറി കിടന്നു രാത്രി ആയപ്പോഴാണ് എണീറ്റത് ഒന്നും മേടിക്കാൻ ഇല്ലാത്ത കൊണ്ട് പറയേണ്ടിയും വന്നില്ല. രാത്രി ആയപ്പോ ഷീല ചേച്ചി നേരെ കുറച്ചു ആഹാരവും ഒക്കെ ആയി കേറി വന്നു ചേട്ടനും കൂടെ ഉണ്ട്.
അവർ ആഹാരം എടുത്തു മേശപ്പുറത്തു വച്ചിട്ട് ഫസീലയെ വിളിച്ചു മോൻ ടീവി കാണുന്നുണ്ടായിരുന്നു. രാഘവേട്ടൻ മോന്റെ അടുത്ത് പൊയ് ഇരുന്നു.
ഷീല അകത്തേക്ക് ചെന്നു അവളുടെ മുറിയിലേക്ക് ഫസീല എഎണീറ്റിട്ടില്ല അവൾ കിടക്കുവായിരുന്നു.
ഷീല അവളെ തട്ടി വിളിച്ചു എണീപ്പിച്ചു.
ഫസീല എണീറ്റു ചേച്ചിയെ കണ്ടു ഒന്ന് മുഖം കഴുകി ഹാളിലേക്ക് വന്നു.
അപ്പോഴേക്കും ഷീലയും രാഘവേട്ടനും കൂടി ആഹാരം വിളമ്പി വച്ചിരുന്നു. എല്ലാരും ഒന്നിച്ചു ആഹാരം കഴിച്ചു . പിന്നെ കഴിച്ചു എണീറ്റു കഴിഞ്ഞു കുറച്ചു നേരം ഹോം വർക്ക് ഉണ്ടേൽ തീർക്കാൻ പറഞ്ഞു മോനെ വിട്ടു.
ഷീല അവളേം കൂട്ടി മുറ്റത്തേക്ക് പൊയ് ഇരുന്നു.