അധിക നേരം മീരയ്ക്കു കാത്തിരിക്കേണ്ടി വന്നില്ല ഒരു ആൾട്ടോ കാർ റോഡിൽ നിന്നും അവരുടെ മുറ്റത്തേക്കു കയറി വന്നു…
അതിൽ നിന്നും ഒരു വെളുത്തു തടിച്ച വൈറ്റ് ഷർട്ടും കറുത്ത പാന്റും ഇട്ട ഒരു ചെറുപ്പക്കാരൻ മീരയുടെ അടുത്തേക് ചിരിച്ചു കൊണ്ട് നടന്നു വന്നു…
“ആഹാ താൻ കുളിച്ചു സുന്ദരി ആയിട്ടുണ്ടല്ലോ നല്ല അടിപൊളി ആയിട്ടുണ്ട്ട്ടോ ഇങ്ങനെ കാണാൻ”
മീരയെ പുകയ്ത്തികൊണ്ട് അയാൾ അങ്ങനെ പറഞ്ഞപ്പോൾ താൻ അത്രയ്ക്കും സുന്ദരി ആണോന്നു ഓർത്തു അവൾ തന്നെ തന്നെ അടിമുടി ഒന്ന് നോക്കി…
“ശോ കളിയാക്കാതെ മാഷേ ഞങ്ങളൊക്കെ പാവങ്ങളു ഇയാളുടെ അത്ര സൗന്ദര്യമൊന്നും ഞങ്ങൾക്കില്ലേ അവിടെ നിൽക്കാതെ അകത്തേക്ക് കയറി വാ മാഷേ ആരേലും കാണും മുൻപ് കേറി വാ അയൽക്കാരോ മറ്റോ കണ്ടാൽ തീർന്നു അതു മതി പിന്നെ അതിയാൻ അറിയാൻ വേഗം കേറി വാ”
മറ്റാരും കാണും മുൻപ് അയാളെ മീര വീട്ടിനു അകത്തേക്ക് ക്ഷണിച്ചു…
കൊതിയോടെ മീരയെ അടിമുടി ഒന്ന് നോക്കി കൊണ്ട് അയാൾ വീട്ടിനകത്തേക്കു കയറി…
പുറത്തൊന്നും വേറെ ആരും ഇല്ലല്ലോ എന്ന് ഒന്നു കൂടി നിരീക്ഷിച്ച മീര മെല്ലെ അകത്തു കയറി വാതിൽ ചാരി ലോക്ക് ഇട്ടു….
വാതിൽ അടച്ച ശേഷം മീര തിരിഞ്ഞു നിന്നതും മീരയുടെ പിറകിൽ നിൽക്കുകയായിരുന്ന അയാൾ അവളുടെ അരക്കെട്ടിലൂടെ ചുറ്റി പിടിച്ചു തന്നിലേക്കു ചേർത്തു…
“ഇങ്ങു വാ എന്റെ മീര കുട്ടി ചോദിക്കട്ടെ ഞാൻ”
ചെറു നാണത്തോടെ മീര അയാളുടെ നെഞ്ചിലേക്കു പതിയെ ചാഞ്ഞു…
നേരമപ്പോൾ സന്ധ്യയോട് അടുത്തിരുന്നു…
മൂന്നാറിലേക്കുള്ള യാത്രയിൽ ആയിരുന്നു ആ സമയം നന്ദനും നവ്യയും…