“മ്മ് മതി മതി ഞാൻ ചുമ്മാ ഒന്ന് ഇളക്കി നോക്കിയതാ അല്ല എന്താ ഏട്ടാ ഇനി പരുപാടി പറഞ്ഞ പോലെ തന്നെ അങ്ങോട്ടേക്ക് ആണോ പോകുന്നെ”
അവനെ കൂടുതൽ വട്ടു പിടിപ്പിക്കേണ്ടെന്നു വിചാരിച്ചു അവൾ വിഷയം മാറ്റി അവനിൽ നിന്നും ഒന്ന് അകന്നു…
“മ്മ് അങ്ങോട്ടേക്ക് തന്നെ പോകാം നേരെ മൂന്നാറിലേക്ക് അവിടെ ഒരു റൂം എടുത്തു അവിടയൊക്കെ കുറച്ചു നേരം ഒന്നു കറങ്ങി രാവിലെ തിരിച്ചു വരാം ഇത്തിരി വൈകിയാലും വേറെ എന്തേലും കള്ളം പറയാം അമ്മയോട്”
അവളുടെ മുഖത്തെ ഭയം കണ്ടു അവൻ ഒന്ന് സമാധാനിപ്പിച്ചു…
“ഏട്ടാ എനിക്ക് ശരിക്കും പേടിയാവുന്നുണ്ട് ആരെങ്കിലും അറിഞ്ഞാല്ലോ ഇതൊക്കെ ആരെങ്കിലും കണ്ടാൽ പിന്നെ ജീവിച്ചു ഇരുന്നിട്ട് കാര്യമില്ല എന്റെ അമ്മ ചത്തു കളയും”
ഉള്ളിലെ ഭയം അവൾ മറച്ചു വെച്ചില്ല…
“എന്റെ മാളു ആരും അറിയാൻ പോണില്ല നമ്മള് അങ്ങോട്ട് പോകുന്നു രാവിലെ തിരിച്ചു എത്തുന്നു ഒരു പൂച്ച കുഞ്ഞു പോലും അറിയാൻ പോണില്ല എന്താ എന്നെ വിശ്വാസം ഇല്ലേ മാളുവിന്”
അവൻ അവളുടെ കൈയിൽ പതിയെ പിടിച്ചു കൊണ്ട് ചോദിച്ചു…
“അതല്ല ഏട്ടാ എനിക്ക് ഇങ്ങനെയൊക്കെ ഞാൻ ഇതുവരെ എന്റെ വിട് വിട്ടു എവിടേം പോയിട്ടില്ല പേടിയാ എനിക്ക് ഇങ്ങനെയൊക്കെ അമ്മയൊക്കെ പുറത്തക്ക് വിടാറു പോലുമില്ല അച്ഛനെ പേടിച്ച് എന്റെ അച്ഛന്റെ കാര്യം അറിയാല്ലോ ഏട്ടന് എല്ലാവരേം സംശയ അതാ അമ്മയ്ക്ക് ഇത്ര പേടി അച്ഛനോ മറ്റോ ഇതു അറിഞ്ഞാൽ എന്നേം ഏട്ടനേം അമ്മയെയും എല്ലാവരേം കൊല്ലും”
അവളുടെ വീട്ടിലെ കാര്യങ്ങൾ ഏകദേശം അറിയുന്ന നന്ദുവിനു അവളു പറഞ്ഞതൊക്കെ സത്യമാണെന്നു തോന്നി…