ഇ സമയം നവ്യയുടെ അമ്മ സമ്മതിച്ചു കാണുമോ എന്നുള്ള പേടിയിൽ എന്താന്നറിയാൻ ഉള്ള ആകാംഷയിൽ ഇരികുകയായിരുന്നു നന്ദൻ…
“മാളു എന്തായി സമ്മതിച്ചോ അമ്മ”
അവൻ ആകാംഷയോടെ ചോദിച്ചു…
“മ്മ് എന്റെ പൊന്നുമോന്റെ കുറെ നാളത്തെ ആഗ്രഹമല്ലെ അമ്മയോട് കള്ളം പറഞ്ഞു കാലു പിടിച്ചു സമ്മതിപ്പിച്ചിട്ടുണ്ട് വേറെ വഴി ഇല്ലല്ലോ ഇയാളെ പിണക്കി എനിക്ക് അങ്ങനെ പോകാൻ പറ്റില്ലലോ മോനെ അത്രയ്ക്കു സ്നേഹിച്ചു പോയില്ലേ ഞാൻ”
അവൾ അതു പറഞ്ഞപ്പോൾ സന്തോഷം അടക്കി വെക്കാൻ ആവാതെ ആ ഇരുന്ന ഇരിപ്പിൽ തന്നെ അവളെ അവൻ മുറുക്കി കെട്ടിപിടിച്ചു….
“നന്ദു എന്താ ഇതു ദേ ആരേലും കാണും വിട്ടേ ഡാ വിട് നടു റോഡ നന്ദു ഇതു ബോധം ഇല്ലാതെ എന്തുവാ കാണിക്കണേ”
പെട്ടന്നുള്ള ആവേശത്തിൽ സ്ഥലകാലബോധം ഇല്ലാതെ അവളെ ചേർത്തു പിടിച്ച നന്ദൻ അവളുടെ വാക്ക് കേട്ടപ്പോൾ അവളുടെ ദേഹത്തു നിന്നും പതിയെ പിടി വിട്ടു….
“ഇ ഏട്ടന്റെ ഒരു കാര്യം ഇപ്പൊ ഇങ്ങനെ ആണേല് നമ്മുടെ കല്യാണം കഴിഞ്ഞ എന്നെ ഞെക്കി കൊല്ലുവോ മോനെ നീ”
കളിയാക്കി ചിരിച്ചു കൊണ്ട് അവന്റെ കണ്ണിലേക്കു തന്നെ അവൾ നോക്കി ഇരുന്നു…
“ഇങ്ങനെ നോക്കല്ലേ പെണ്ണെ എനിക്ക് എന്തൊക്കെയോ തോന്നുവാ”
അവളുടെ നോട്ടത്തിന്റെ തിഷ്ണത താങ്ങാൻ ആവാതെ അവൻ മുഖം തിരിച്ചു…
“ആണോ ശരിക്കും തോന്നുന്നുണ്ടോ തോന്നട്ടെ തോന്നാട്ടേന്നു”
അവന്റെ മുഖം പിടിച്ചു അവൾ ആ കണ്ണിലേക്കു തന്നെ നോട്ടം ഇട്ടു…
“ദേ പെണ്ണെ കളികല്ലെട്ടോ എന്റെ കൺട്രോൾ പോകുവെ ഞാൻ റോഡ് ആണെന്നൊന്നും നോക്കില്ല”
അവളുടെ കരിമഷി എഴുതിയ മാൻ പേട കണ്ണിന്റെ നോട്ടം താങ്ങാൻ അവനു പറ്റുന്നുണ്ടായിരുന്നില്ല….