“പ്ലീസ് അമ്മേ അച്ഛ ഒന്നും അറിയില്ല എല്ലാവരും ഉണ്ട് മിസ്സൊക്കെ ഉണ്ട് പേടിക്കാൻ ഒന്നുമില്ല നമ്മള് ഗേൾസ് മാത്രേ ഉള്ളു ബോയ്സ് ഒന്നുമില്ല അമ്മേ പ്ലീസ് നിന്നോട്ടെ ഞാൻ അങ്ങനെ ഒന്നിനും പോകാറില്ലല്ലോ ഇന്ന് ഒരു ദിവസമല്ലെ പ്ലീസ് അമ്മേ”
അവന്റെ ആഗ്രഹം സാധിക്കാൻ എന്നോണം അവൾ അമ്മയോട് കേണപേക്ഷിച്ചു…
“എന്നാലും മാളു നിന്റെ അച്ഛൻ അറിഞ്ഞാൽ എന്നെ വെച്ചേക്കില്ല അറിയാല്ലോ നിനക്ക് ഇപ്പൊ വിളി വരും അച്ഛന്റെ മോളു എവിടെന്നു ചോദിച്ച ഞാൻ എന്താ പറയേണ്ടെ എനിക്ക് പേടിയാ നിന്റെ അച്ഛനെ അറിയാല്ലോ സ്വഭാവം”
നവ്യയുടെ അച്ഛന്റെ സ്വഭാവം നന്നായിട്ടു അറിയാവുന്നതു കൊണ്ട് മോളെ എങ്ങോട്ട് വിടാനും മീരയ്ക് പേടി ആയിരുന്നു…
“അച്ഛയോടു ഞാൻ വിളിച്ചു പറഞ്ഞോളാം അമ്മ അതിനു പേടിക്കേണ്ട അപ്പോ ഞാൻ നിന്നോട്ടെ പ്ലീസ് അമ്മേ എന്റെ പൊന്നു അമ്മയല്ലേ”
അമ്മയുടെ വാക്ക് കേട്ടു കുറച്ചു പേടി മാറിയ നവ്യ കൊഞ്ചലോടെ അമ്മയോട് അതു പറയുമ്പോൾ സന്തോഷം മുഴുവൻ അവന്റെ ഉള്ളിൽ ആയിരുന്നു…
“എന്തേലും കാണിക്ക് അല്ലേലും ഞാൻ പറഞ്ഞ എന്താ ഇപ്പൊ നീ കേൾക്ക എന്നോട് ഒന്നും പറയണ്ട അച്ഛനോട് വിളിച്ചു പറഞ്ഞോ എനിക്ക് ഒന്നും കേൾക്കണ്ട ഇനി”
അർദ്ധ സമ്മതത്തോടെ മീര അതു പറഞ്ഞപ്പോൾ നവ്യയുടെ ഉള്ളൊന്നു തണുത്തു….
“എങ്കി ശരി അമ്മേ ഞാൻ അച്ഛനെ വിളിച്ചോളാം ഞാൻ രാവിലെ വരാട്ടോ എന്റെ മീര കുട്ടി കഴിച്ചിട്ട് കിടകുട്ടോ”
അവൾ ചിരിച്ചു കൊണ്ട് അതും പറഞ്ഞു അവനെ ഒന്ന് നോക്കി…
“പോടീ വെച്ചിട്ട് അവളുടെ ഒരു കൊഞ്ചലു രാവിലെ എത്തിക്കോണം കേട്ടല്ലോ”