“എന്തു പറ്റി ഏട്ടാ എന്താ അവര് പറഞ്ഞെ എന്താ പ്രശ്നം ഏട്ടാ എന്താ ഏട്ടന്റെ മുഖം വല്ലാതെ എനിക്ക് എന്തോ പേടിയാവുന്നു കണ്ടിട്ട്”
പേടിച്ചു വിറച്ചു നിന്ന നവ്യ അവന്റെ കൈയിൽ മുറുക്കി പിടിച്ചു കൊണ്ട് ചോദിച്ചു….
“ഒന്നുമില്ല മാളു പേടിക്കേണ്ട അവര് വേറെ എന്തോ കാര്യം പറയാൻ വിളിച്ചത കാശിന്റെ കാര്യമാ ഞാൻ മുപ്പരുടെ കയ്യിന്നു കുറച്ചു കാശ് വാങ്ങിച്ചായിരുന്നു കുറച്ചു കാലം മുൻപ് അതിന്റെ പറയാനാ കുയപ്പുല്ല്യ ഞാൻ അതു കൊടുത്തു സെറ്റില് ആക്കിയിട്ടുണ്ട് ഇനി പേടിക്കാൻ ഒന്നുമില്ല വാ നമ്മുക്ക് അകത്തു പോകാം അവര് ഇനി വരില്ല വാ അകത്തു കയറു ”
അവന്റെ ആ വാക്കുകൾ കേട്ടപ്പോയാണ് നവ്യയ്ക്കു ശ്വാസം നേരെ വീണത് അതു വലിയൊരു ചതി ആണെന്ന് അറിയാതെ അതും വിശ്വസിച്ചു കൊണ്ടവൾ ഒന്ന് പുഞ്ചിരിച്ചു…
“ഞാൻ ശരിക്കും പേടിച്ചു പോയി ഏട്ടാ വേറെ എന്തേലും പ്രശ്നം ആയിരിക്കുമെന്ന് കരുതി ഇപ്പോഴാ ഒരു സമാധാനം ആയെ”
അവൾ ആശ്വാസത്തോടെ അതു പറഞ്ഞപ്പോൾ അവന്റെ ഉള്ളിലെ മൃഗം അറിയാതെ ചിരിക്കുകയായിരുന്നു…
“നീ ഇങ്ങു വാ മാളു”
മുറിക്കു അകത്തെക്ക് കയറിയ നന്ദൻ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് അകത്തേക്ക് വലിച്ചു…
“അഹ് ഏട്ടാ ഇങ്ങനെ വലിക്കല്ലേ വേദനിക്കണുട്ടോ എന്താ ഇ കാണിക്കണേ”
അവന്റെ ബലം പിടുത്തത്തിൽ നന്നായി വേദനിച്ച അവൾ കൈ ഒന്ന് കുടഞ്ഞു….
“നീ ഇങ്ങു അടുത്തു വാ പെണ്ണെ”
അവളെ തന്നിലേക്കു അടുപ്പിച്ചു കൊണ്ടവൻ അവളുടെ വയറിലൂടെ കൈ ചേർത്തു കോർത്തു പിടിച്ചു കൊണ്ട് തന്റെ നെഞ്ചിലേക്കു അമർത്തി ഒപ്പം വാതിൽ പതിയെ അടച്ചു….