അയാൾ അവന്റെ കൈയിൽ ബലമായി പിടിച്ചു റൂമിൽ നിന്നും പുറത്തേക്കു വലിച്ചു…
“മോള് അവിടെ ഇരുന്നോ കേട്ടോ പേടിക്കേണ്ട ഞങ്ങൾ ഇപ്പൊ വരാം എനിക്ക് ഇവനോട് ഒരു കാര്യം പറയാനുണ്ട്”
അവളെ അടിമുടി നോക്കി ചിരിച്ചു കൊണ്ട് അയാൾ അതു പറഞ്ഞപ്പോൾ അവളുടെ ഉള്ളം ഭയത്താൽ നിറഞ്ഞു…
നന്ദുവിനെയും കൂട്ടി കൊണ്ട് നടന്ന അവർ കുറച്ചു ദൂരെയായി സ്റ്റെപ്പിന് അടുത്തായി മാറി നിന്നു…
നവ്യ ആണെങ്കിൽ പേടിച്ചു വിറച്ചു കൊണ്ട് എന്താന്നറിയാതെ വാതിലിന്റെ അടുത്തു വന്നു അവരെ തന്നെ നോക്കി നിന്നു എന്തൊക്കെയോ നന്ദുവിനോട് അയാൾ പറയുന്നത് മാത്രം അവൾ കണ്ടു…
ചിരിച്ചു കൊണ്ട് നന്ദുവിനെ വിളിച്ചു കൊണ്ട് വന്ന ഫൈസലിന്റെ മുഖം മാറിയത് പെട്ടന്ന് ആയിരുന്നു…
” ടാ ചെക്കാ നീ എല്ലാം പറഞ്ഞു ഉറപ്പിച്ചിട്ട ഇങ്ങോട്ട് വന്നത് അറിയാല്ലോ നിനക്ക് ഒന്നും രണ്ടുമല്ല പത്തുലക്ഷമ ചുള പോലെ നിന്റെ കൈയിൽ എണ്ണി തന്നത് ഇപ്പൊ വാക്ക് മാറിയാൽ ഉണ്ടല്ലോ പുന്നാര മോനെ കൊന്നു കുഴിച്ചു മൂടും നിന്നെ ഞാൻ അറിയാല്ലോ നിനക്ക് ഫൈസലിനെ ”
അയാളുടെ മുഖവും ഭാവവും മാറുന്നത് കണ്ടപ്പോൾ അവൻ അടിമുടി നിന്നു വിറച്ചു പോയി…
“അതു പിന്നെ ഫൈസലിക്ക ഞാൻ പണം വാങ്ങിച്ചതും കൊണ്ടു വരാന്നു പറഞ്ഞതൊക്കെ ശരിയ പക്ഷെ അത് ഇവളെ അല്ല വേറെ ഒരുത്തിയെയാ ഞാൻ പറഞ്ഞതൊക്കെ സത്യമാ ഇക്ക ഇവളു എന്റെ അമ്മയുടെ ചേച്ചിയുടെ മോളാ അത്തരക്കാരി പെണ്ണൊന്നും അല്ല ഞാൻ പണം വാങ്ങിച്ചിട്ടുണ്ടെങ്കിൽ ഇക്കായ്ക്കു പറഞ്ഞ പോലെ തന്നെ ആളെ കൊണ്ടു വന്നു തന്നിരിക്കും ഇതെന്റെ വാക്ക ഇവളെ വെറുതെ വിട്ടേക്ക് ഇക്ക പ്ലീസ് എന്നെ വിശ്വസിച്ചു വന്നതാ ഇവളു പാവമാ”