അവളെ തന്നിലേക്കു ചേർത്തു പിടിച്ചു കൊണ്ടവൻ അതു പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സുഖവും സന്തോഷവും തോന്നി നവ്യയ്ക്കു….
“ഞാൻ ഏട്ടന്റെയാ ഏട്ടാ ഏട്ടന്റെ മാത്രമാ ഏട്ടന്റെ പെണ്ണാ ഇ മാളു”
അവനെ മുറുക്കി ചേർത്തു പിടിച്ചു കൊണ്ട് അവനിലേക്കു അവൾ ചേർന്നു….
അവളുടെ ഒതുക്കി വെച്ച മുടിയുടെ ഹെയർ ക്ലിപ്പ് മെല്ലെ അഴിച്ചു മാറ്റി കൊണ്ടവൻ പെണ്ണിന്റെ മൂടിഴിയകളെ പതിയെ കൈ കൊണ്ട് വകഞ്ഞു മാറ്റി…
അവന്റെ നനഞ്ഞ ചുണ്ടുകൾ പതിയെ അവളുടെ വിയർപ്പു പൊടിയുന്ന കഴുത്തിൽ അമർന്നു…
“മ്മ് ഏട്ടാ”
വല്ലാത്തൊരു തരിപ്പു തന്റെ ശരീരത്തിലൂടെ കടന്നു പോയ പോലെ അവൾക്കു തോന്നി…
ഠപ്പ് ഠപ്പ്…
പരസ്പരം അലിഞ്ഞു ചേരാൻ ഒരുങ്ങിയ അവരെ ഞെട്ടിച്ചു കൊണ്ട് വാതിലിൽ ആരോ വന്നു മുട്ടി…
ശബ്‌ദം കേട്ട ഇരുവരും പേടിയോടെ അകന്നു മാറി….
ആരാ എന്ന ഭാവത്തിൽ നവ്യ നന്ദുവിനെ പേടിയോടെ നോക്കി….
പേടിക്കേണ്ടെന്നു കണ്ണു കൊണ്ട് ആംഗ്യം കാണിച്ച നന്ദു മെല്ലെ എഴുന്നേറ്റു പതിയെ വാതിൽ തുറന്നു….
രണ്ടു മൂന്നു പേരുണ്ടായിരുന്നു പുറത്തു…
ഫൈസലും പിന്നെ ആ വയസനും വേറെ ഒരു ചെറുപ്പകാരനും….
“അല്ല എന്തായി മോനെ അപ്പൊ എങ്ങനെയ പറഞ്ഞപോലെ തന്നെ അല്ലെ കാര്യങ്ങളൊക്കെ”
ഫൈസൽ ചിരിച്ചു കൊണ്ട് നന്ദനോട് അതു പറയുമ്പോൾ ഇവിടെ എന്താണ് നടക്കുന്നതെന്നു അറിയാതെ നവ്യ ആകെ കുഴങ്ങി പോയി…
“അല്ല ഫൈസലിക്ക അതു പിന്നെ ”
അവന്റെ പരുങ്ങൽ കണ്ട് അയാളുടെ ചിരിച്ച മുഖം പതിയെ മാറി….
“നീ ഒന്നിങ്ങു വന്നേ മോനെ ഇങ്ങു വാ ഒന്ന് പറയട്ടെ”