“നീ പേടിക്കാതെ കാര്യം പറ മാളു എല്ലാവരും ഉണ്ടാവുമെന്ന് പറ രാവിലെ വരുമെന്ന് പറ അമ്മയ്ക്ക് വേറെ സംശയം ഒന്നും തോന്നില്ല അതൊക്കെ നിന്റെ പേടി കൊണ്ട് തോന്നണത മാളു വിളിച്ചു പറ പ്ലീസ് മാളു എന്റെ പൊന്നല്ലേ പറ പ്ലീസ് ”
അവന്റെ യാചനയിൽ അവളുടെ മനസ് അറിയാതെ അലിഞ്ഞു പോയി ഏട്ടൻ ഇതു വരെ ഒരു കാര്യവും തന്നോട് ആവിശ്യപെട്ടില്ലല്ലോന്ന് ഓർത്തപ്പോൾ മറ്റൊന്നും ആലോചിക്കാതെ വിറച്ചു കൊണ്ട് അമ്മയുടെ ഫോണിലേക്കു അവൾ ഡയൽ ചെയ്തു….
അവളുടെ കൈയും മെയ്യും ഭയത്താൽ വിറയ്ക്കുന്നുണ്ടായിരുന്നു….
“ഹലോ അമ്മേ”
അങ്ങേ തലയ്ക്കൽ ഫോൺ എടുത്തത്തും അവളുടെ ശരീരമാകെ ഒന്ന് വിറച്ചു….
“ആ എന്താടി ക്ലാസ്സ് കഴിഞ്ഞില്ലേ നീ എവിടാ ഇതു എന്താ ഇത്ര വൈകിയേ”
അമ്മയുടെ ആ ചോദ്യം കേട്ടപോയെ അവൾ പേടിച്ചു ഉരുകാൻ തുടങ്ങി….
“അതു അമ്മേ ഇന്ന് ഇവിടെ കോളേജിൽ ഒരു ഫങ്ക്ഷൻ ഉണ്ട് രാവിലെ വരുമ്പോ അമ്മയോട് പറയാൻ വിട്ടതാ എന്റെ ഫ്രെണ്ട്സ് എല്ലാരും ഉണ്ട് അമ്മേ അപ്പൊ ഞാൻ ഇവിടെ ഇന്ന് നിന്നോട്ടെ കുറെ പ്രോഗ്രാംസൊക്കെ ഉണ്ട് രാത്രി അതൊക്കെ കഴിഞ്ഞു രാവിലെ വന്നോളാം ഞാൻ ഇതു പറയാൻ വേണ്ടി വിളിച്ചത നിന്നോട്ടെ അമ്മേ പ്ലീസ്”
അവൾ വിറച്ചു കൊണ്ട് അമ്മയോട് അതു പറയുന്നത് അവൻ ആകാംഷയോടെ നോക്കി ഇരുന്നു…
“രാത്രിയോ അതൊന്നും വേണ്ട പകല് ഉള്ള പരുപാടിയൊക്കെ മതി രാത്രിയുള്ള കളിയൊന്നും വേണ്ട അച്ഛനോ മറ്റോ അറിഞ്ഞ അറിയാല്ലോ മാളു നിനക്ക് നീ വേഗം വാ അവരൊക്കെ നിന്നോട്ടെ എന്റെ കുട്ടി നിൽക്കണ്ട”
അമ്മ ഇങ്ങനെയേ പറയുമെന്ന് അറിയാവുന്ന അവൾക്കു അതു കേട്ടപ്പോൾ പ്രതേകിച്ചു സങ്കടമൊന്നും തോന്നിയില്ല….