അവൻ ചെറുതായി മുഖം കറുപ്പിച്ചു കൊണ്ട് അവളുടെ അടുത്തു പിണക്കം നടിച്ചു….
“അയ്യോ പിണങ്ങല്ലേ എന്റെ പൊന്നോ എന്താ എന്റെ ഏട്ടന് വേണ്ടത് ഞാൻ ഏട്ടന്റെ അല്ലെ ഏട്ടന്റെ മാത്രം എന്റെ ജീവന് എന്താ ഇഷ്ടം അതു പോലെ ചെയ്തോ പിണങ്ങല്ലേ എന്റെ ഏട്ടൻ എനിക്ക് ഏട്ടൻ അല്ലെ ഉള്ളു എനിക്ക് ഇതൊന്നും അറിയാത്തതു കൊണ്ടല്ലേ ഏട്ടാ”
അതു കേട്ടത്തോടെ അവനിൽ തായ്ന്നു തുടങ്ങിയ ഉന്മേഷം അതി വേഗത്തിൽ ഉണർന്നു തുടങ്ങി…
“ഇതാണ് എന്റെ മാളു എന്റെ ചക്കരമുത്താണെ”
അവളെ ഇരു കൈകളാൽ ചേർത്തു പിടിച്ചു ഞെരിച്ചു കൊണ്ടവൻ പറഞ്ഞു….
“ഏട്ടാ വേദനിക്കുന്നു എന്തുവാ പതിയെ ഇങ്ങനെ ഞെക്കി കൊല്ലല്ലേ എന്നെ വിട് ഏട്ടാ”
അവന്റെ പിടുത്തം വല്ലാതെ കുടിയപ്പോൾ അവൾക്കു നന്നായി വേദനിച്ചു…
അവൾക്കു വേദനിച്ചെന്നു തോന്നിയിട്ട് ആവണം അവന്റെ കൈകൾ മെല്ലെ അഴഞ്ഞു..
അവളുടെ കരി മഷി എഴുതിയ മാൻമിഴികളിലേക്കു തന്നെ നോക്കി കൊണ്ടു അവൻ ഇരുന്നപ്പോൾ എന്തെന്നില്ലാത്ത നാണത്തോടെ അവൾ മുഖം തിരിച്ചു…
“വേണ്ടാട്ടോ”
അവൾ നാണത്തോടെ പതിയെ തല തായ്‌തി…
അവളുടെ താടിയിൽ പതിയെ പിടിച്ചു കൊണ്ടവൻ ആ മുഖം മെല്ലെ ഉയർത്തി….
അവളുടെ വെളുത്തുരണ്ട മുഖം നാണത്താൽ ചുവന്നു തുടുക്കുന്നത് അവൻ കണ്ണിമവെട്ടാതെ നോക്കി നിന്നു…
“എന്റെ എത്ര നാളെത്തെ ആഗ്രഹാന്ന് അറിയോ മാളു ഇതു ഇങ്ങനെ നമ്മള് മാത്രം ഒരു മുറിയിലു ഇങ്ങനെ തനിച്ചു ലവ് യു മാളു ലവ് യു സോ മച്ച് എന്റെ മാളുവിനെ എനിക്ക് എത്ര ഇഷ്ടമാണെന്നറിയോ മാളു എന്റെ ജീവനേക്കാൾ ഇഷ്ടമാ എനിക്ക് നിന്നെ എന്റെ ജീവനേക്കാൾ”