കുറച്ചു നേരം കഴിഞ്ഞപ്പോൾ തന്നെ നന്ദൻ മുറിയിലേക്ക് കയറി വന്നു..
“ഹാ മാളു എങ്ങനെ ഉണ്ട് മുറിയൊക്കെ ഇഷ്ടപ്പെട്ടോ നിനക്ക് കൊള്ളാവോ”
ചിരിച്ചു കൊണ്ട് കൈയിൽ ഉള്ള പ്ലാസ്റ്റിക് കവർ ആ മേശമേൽ വെച്ചു കൊണ്ട് അവൻ ചോദിച്ചു…
“കുയപ്പുല്ല്യ ഏട്ടന് അറിയുന്നതല്ലേ ഇവിടെ വേറെ പേടിക്കാൻ ഒന്നുമില്ലല്ലോ അതു മതി”
മുറി ഇഷ്ടപെട്ടില്ലെന്നു പറഞ്ഞു അവനെ വിഷമിപ്പിക്കേണ്ടെന്നു വെച്ചു മറ്റൊന്നും അവൾ പറഞ്ഞില്ല…
“അല്ല താൻ ഇങ്ങനെ ഇരിക്കാൻ ആണോ മാളു പ്ലാൻ പോയി ഒന്ന് ഫ്രഷ് ആവു എന്നിട്ട് നമ്മുക്ക് പുറത്തൊക്കെ ഒന്ന് പോയിട്ടു വരാം പെട്ടന്ന് കുളിച്ചിട്ടു വാ എഴുന്നേൽക് ”
അവളുടെ കൂടെ അവനും ആ ബെഡിൽ ഇരുന്നു…
“അയ്യോ അതിനു ഞാൻ വേറെ ഡ്രസ്സ് ഒന്നും എടുത്തിട്ടില്ലല്ലോ ഏട്ടാ പിന്നെ ഒരു തോർത്ത് പോലുമില്ല കുളിച്ചിട്ടു തോർത്താൻ ഇനി വാങ്ങാൻ ഒന്നും നിൽക്കണ്ട ഏട്ടാ സാരമില്ല കുളിയൊന്നും വേണ്ട ഇനി എന്തായാലും രാവിലെ വീട്ടിൽ പോയിട്ട് കുളികാം”
അവൾക്കു ആ മുറിയിൽ നിന്നും എങ്ങനെ എങ്കിലും ഒന്ന് ഇറങ്ങി പോയാൽ മതിയെന്നായിരുന്നു ശ്വാസം മുട്ടുന്ന പോലെ ആയിരുന്നു അവൾക്കു അവിടം വല്ലാത്ത ഒരു അസ്വസ്ഥത ആയിരുന്നു…
“ആണോ എന്ന വേണ്ട ഞാനൊന്നു ഫ്രഷ് ആവട്ടെ എനിക്ക് പിന്നെ തോർത്ത് ഒന്നും വേണ്ട മാളു എന്താ ചൂട് ഒന്ന് ദേഹം കഴുകട്ടെ ഹാ ഇ ബെഡ്ഷീറ്റ് മതി എനിക്ക് തോർത്താൻ”
അവൻ അവിടെ വിരിച്ച ബെഡ്ഷീറ്റ് വലിച്ചു കൈയിൽ എടുത്തു….
“അയ്യേ എന്റെ ഏട്ടാ ഇതൊന്നു നോക്കിക്കേ ഏതൊരോം അഴുക്കാ അതില് അതു എടുത്തിട്ടാണോ കുളിച്ചിട്ടു തോർത്തണേ അതു വേണ്ടാട്ടോ”