അവൾ സംശയത്തോടെ ചോദിച്ചു…
“അങ്ങനെ ഒന്നുമില്ല മാളു അയാള് നല്ല ആളാ അതൊക്കെ തോന്നുന്നത നിനക്ക് ഞാനിവിടെ കുറെ വട്ടം വന്നിട്ടുള്ളതാ ഞാൻ പറഞ്ഞില്ലേ നേരത്തെ ഒരു കുഴപ്പവും ഇല്ല നീ പേടിക്കാതെ ഇരിക്ക് വാ നമ്മുക്ക് ഒരു റൂം എടുകാം”
അവനെ പിന്നെയും പറഞ്ഞു വിഷമിപ്പിക്കേണ്ടെന്നു വെച്ച് വേറെ ഒന്നും പറയാതെ അവന്റെ പിറകിലായി അവൾ മെല്ലെ പരുങ്ങി കൊണ്ട് നടന്നു…
“ആ ഫൈസലിക്ക ഒരു സിംഗിൾ റൂം വേണം ഇന്ന് ഒരു ദിവസത്തേക്ക് മതി ഇവൾക്കൊരു ഇന്റർവ്യൂ ഉണ്ട് നാളെ ഇവിടെ അടുത്ത എന്റെ അമ്മേടെ ചേച്ചിടെ മോളാ ഇതു അപ്പൊ രാവിലെ ചെല്ലണം അങ്ങോട്ടേക്ക് അതോണ്ടാ റൂം എടുക്കാന്ന് വെച്ചേ വീട്ടീന്ന് ഇറങ്ങിയ സമയത്തിന് എത്തില്ല”
അയാളെ വിശ്വസിപ്പിക്കാൻ എന്നവണ്ണം അവൻ ഒരു കള്ളം പറഞ്ഞൊപ്പിച്ചു…
“ആണോ എങ്കിൽ ആ മുകളിലെ രണ്ടാമത്തെ റൂം എടുത്തോ നിങ്ങള് ഇന്ന മോളെ ചാവി കേറി നോക്കിക്കോ റൂമൊക്കെ”
അയാൾ ഒന്ന് ഇളിച്ചു കാട്ടി ഒരു ചാവി എടുത്തു അവൾക്കു നേരെ നീട്ടി..
ഉള്ളിലെ പേടി പുറത്തു കാണിക്കാതെ അവൾ ആ ചാവി വാങ്ങിച്ചു…
“എന്നാ മാളു നീ പോയി മുറിയൊക്കെ ഒന്ന് നോക്ക് ഞാനി അഡ്രസ് ഒന്ന് എഴുതി കൊടുത്തിട്ടു വരാം ചെല്ല് ഞാൻ ഇപ്പൊ വന്നോളാം പേടിക്കാതെ ചെല്ല്”
അവൻ പറഞ്ഞത് കേട്ടു ഒന്ന് മൂളി കൊണ്ട് പേടിയോടെ അവൾ പതിയെ അകത്തേക്ക് നടന്നു ചുറ്റുപാടും ഇരുട്ടു മാത്രം ആയിരുന്നു വെളിച്ചവും ഒരു വൃത്തിയും ഇല്ലാത്ത ഒരു പഴഞ്ചൻ ലോഡ്ജ് വല്ലാത്ത മദ്യത്തിന്റെയും സിഗരറ്റിന്റെയും മറ്റെന്തിന്റെയൊക്കെയോ രൂക്ഷ ഗന്ധം അവളെ വല്ലാതെ അലോസരപ്പെടുത്തി…