അവൻ അങ്ങനെ പറഞ്ഞപ്പോൾ എന്തോ അവൾക്കും അതു ശരിയാണെന്നു തോന്നി ചെറിയ പേടിയോടെ ആണെങ്കിലും അവൾ വണ്ടിയിൽ നിന്നും പതിയെ ഇറങ്ങി…
അവൻ വണ്ടി ഒന്ന് ഒതുക്കി വെച്ചു അവളെയും കൂട്ടി ആ ലോഡ്ജിനു അകത്തേക്ക് നടന്നു…
ആകെ ഒരു വിജനമായ പ്രദേശം ആയിരുന്നു അവിടം വേറെ ആരെയും കാണാനുമില്ല ഒരു ആളും അനക്കവുമില്ല ചുറ്റും വേറെ വീടുകളോ കടകളോ ഒന്നുമില്ല റോഡിൽ നിന്നും കുറച്ചു അകത്തോട്ടായി ഒരു പഴയ കെട്ടിടം ആകെ ഒരു നീഗുടത്ത നിറഞ്ഞ അന്തരിക്ഷം ആയിരുന്നു…
പതിയെ അകത്തേക്ക് കയറിയ അവരെ കണ്ടപ്പോൾ ഒരു കറുത്ത് തടിച്ച് രൂപമുള്ളയാൾ അവരുടെ അടുത്തേക് വേഗത്തിൽ നടന്നു വന്നു…
“ഹാ നീ ആയിരുന്നോ എന്താടാ കുറെ ആയല്ലോ കണ്ടിട്ട് അല്ല ഇതാരാ കൂടെ ഒരാളു”
നന്ദുവിനെ നോക്കി അയാൾ അതു പറഞ്ഞപ്പോൾ നവ്യ ഒന്ന് ഭയന്നു പോയി…
അയാൾക്കു എങ്ങനെ നന്ദുവിനെ അറിയാം എന്നവൾ ഓർത്തു…
കറുത്ത് തടിച്ചു കട്ടി മീശയും കുട വയറും ആകെ കൂടെ വികൃത രൂപമുള്ള ആ മനുഷ്യന്റെ നോട്ടം തന്റെ നേർക്കു തിരിഞ്ഞപ്പോൾ നവ്യ പേടിയോടെ നിന്നു ഉരുകാൻ തുടങ്ങി…
“ഏട്ടാ ഒന്നിങ്ങു വന്നേ”
പിറകിൽ നിന്നും അവന്റെ കൈ മുറുക്കെ പിടിച്ചവൾ അയാളുടെ മുന്നിൽ നിന്നും ഒന്ന് മാറി നിന്നു…
“എന്താ മാളു എന്തു പറ്റി”
അവളുടെ പരുങ്ങൽ കണ്ടപ്പോൾ അവൻ ചോദിച്ചു…
“അതു ഏട്ടാ നമ്മുക്ക് ഇവിടെ വേണോ എനിക്ക് എന്തോ ഒരു പേടി പോലെ അയാളുടെ നോട്ടമൊന്നും അത്ര ശരിയല്ല പിന്നെ ഇവിടെയൊക്കെ കാണുമ്പോ എന്തോ ഒരു പേടി അല്ല ഏട്ടനെ എങ്ങനെയ അയാൾക്കു അറിയുന്നേ”