“എപ്പോഴാ അവരെ കാണാൻ പോകുന്നെ….????”
“ഞാൻ പറയാം മിക്കവാറും ഉച്ചയ്ക്കുശേഷം ആയിരിക്കും…. ഞാൻ പറയാം… പുള്ളി പോയി ഫ്രഷ് ആയി വന്നു… ഫുഡ് കഴിച്ചു… എനിക്ക് കഴിക്കാൻ പറ്റുന്നില്ല….
“ഞാൻ വന്നപ്പം മുതൽ ശ്രദ്ധിക്കുന്നു നിനക്കെന്താ പറ്റിയത്….”
“ഒന്നുമില്ല എനിക്ക് വല്ലാത്ത ക്ഷീണം ഫുഡ് ഒന്നും കഴിക്കാൻ പറ്റുന്നില്ല…”
“മനു നിനക്ക് വയ്യെങ്കിൽ നമുക്ക് തിരികെ പോകാം… ഒരു കുഴപ്പവുമില്ല മീറ്റിംഗ് പിന്നൊരിക്കലേക്ക് മാറ്റാം….”
“വേണ്ട ഞാൻ എല്ലാം പറഞ്ഞു വച്ചിരിക്കുന്നതാണ്… എൻ്റെ വയ്യയ്ക നോക്കണ്ട നമുക്ക് ഒരു 10 മിനിറ്റിൽ പോകാം….”
ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു പുറത്തിറങ്ങി നേരെ ചേച്ചിയുടെ അടുത്തേക്ക് പോയി….
എനിക്ക് ഏറ്റവും ഇഷ്ടമുള്ള സെറ്റ് സാരി ബോർഡറും ബ്ലൗസും മെറൂൺ…. വലിയൊരു പൊട്ടും ധരിച്ചിട്ടുണ്ട് രാവിലെ വന്നപ്പോൾ നെറ്റിയിൽ ധരിച്ചിരുന്ന സിന്ദൂരരേഖ ഇപ്പോൾ കാണുന്നില്ല…. ലിപ്സ്റ്റിക്കും ഇട്ടിട്ടുണ്ട് മുടി അഴിച്ചിട്ട് മുല്ലപ്പൂവും വെച്ചിട്ടുണ്ട്…. ഒറ്റനോട്ടത്തിൽ ഒരു കല്യാണ പെണ്ണ്….
എനിക്ക് അത് കണ്ടപ്പോ സഹിച്ചില്ല… എൻ്റെ ഉള്ളിൽ നീറി പുകയുകയാണ്….
“എന്തായി പുള്ളി വന്നോ….????”
“മ്മ്മ്മ്മ്….”
“എടാ എനിക്കിപ്പോ വല്ലാത്ത ടെൻഷൻ…. ആകെ പേടിയാകുന്നു….”
എനിക്ക് വന്ന ദേഷ്യം എൻറെ കണ്ണുകളിൽ കണ്ട അവൾ പിന്നെ ഒന്നും മിണ്ടിയില്ല….
“പോ…. പോയി നിൻ്റെ ആഗ്രഹം തീർക്ക്…..”
ഞാൻ അവളെ നോക്കാതെ പറഞ്ഞു….