കർമ്മഫലം 4 [നീരജ് K ലാൽ]

Posted by

അവൾ വല്ലാത്ത ത്രില്ലിൽ ആയിരുന്നു…
എനിക്ക് സഹികെട്ട് ഞാൻ ചോദിച്ചു…

“ടീ നമുക്കിത് വേണോ നീ നല്ലോണം ആലോചിച്ചിട്ട് തന്നെ ആണോ….”

“മനു…. നിനക്ക് ഇതുവരെ മനസ്സിലായില്ലേ കുട്ടാ…???? എൻറെ ജീവിതത്തിൽ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ഒരു കാര്യം, അത് എനിക്ക് ഇന്ന് തിരികെ ലഭിക്കാൻ പോവുകയാണ് അൽപ്പനേരത്തേക്കാണെങ്കിലും…. എൻ്റെ ജീവിതത്തിലെ തീരാദുഃഖം അതിനു ചെറിയൊരു അളവിലെങ്കിലും എനിക്ക് പരിഹാരം കാണാൻ കഴിയുന്ന ദിവസമാണ്…  നീ തടസ്സം നിൽക്കരുത് പ്ലീസ്….”

എനിക്ക് പിന്നെ ഒന്നും പറയാൻ തോന്നുന്നില്ല….ഇപ്പോഴത്തെ പെൺകുട്ടികൾ ആണെങ്കിൽ ഒരുത്തനെ തേച്ച് നല്ല അന്തസ്സായി അടുത്തവൻ്റെ കൂടെ ജീവിക്കും… അവിടെ ആണ് ഇവളുടെ സ്നേഹത്തിൻ്റെ മഹത്വം….

“ടീ ഒരു കാര്യം കൂടി…. ഇത് നിൻറെ ആദ്യത്തേതും അവസാനത്തേതുമായ കൂടിക്കാഴ്ച ആയിരിക്കണം… ഇതിനുശേഷം നിങ്ങൾ കാണാനോ സംസാരിക്കാനോ പാടില്ല…. ആ ഉറപ്പ് തരാമെങ്കിലും മാത്രമേ ഞാൻ ഇതിന് കൂട്ട് നിൽക്കൂ….”

“എടാ അതുറപ്പാണ് കാരണം ഞാൻ പുള്ളിയോട് പറയാൻ വേണ്ടിയിരിക്കുന്ന കാര്യമാണത്…. നിനക്കറിയോ ജോസേട്ടൻ്റെ ബന്ധത്തിൽ ഒരു കല്ല്യാണ  ആലോചന വന്നിട്ട് പുള്ളി സമ്മതിക്കുന്നില്ല… അപ്പോ അതെല്ലാം എനിക്ക് മാറ്റി എടുക്കണം…. അയാളെ കൊണ്ട് ഒരു കല്യാണം കഴിപ്പിക്കുക എന്നുള്ളതാണ് മെയിൻ ലക്ഷ്യം. അതുകൊണ്ടുതന്നെ നീ പേടിക്കണ്ട…..”

“എനിക്ക് ജോസേട്ടനോട് മനസ്സ് തുറന്ന് സംസാരിക്കണം. ആരെയും പേടിക്കാതെ അൽപനേരം എങ്കിലും ജോസേട്ടൻ്റെ പെണ്ണായി ജീവിക്കണം അത്രയേ ഉള്ളൂ മോനെ അതിനുവേണ്ടിയാണ് ഞാൻ നിൻ്റെ കാല് പിടിക്കുന്നത്….”

Leave a Reply

Your email address will not be published. Required fields are marked *