സമയം 3മണി… ഞാൻ പുറത്തേക്ക് പോയി…. അല്പം കഴിഞ്ഞപ്പോൾ അവള് എന്നെ വിളിച്ചു… ഞാൻ ഫോൺ എടുത്തില്ല… ഒരുപാട് തവണ വിളിച്ചു അവസാനം ഞാൻ അറ്റൻഡ് ചെയ്തു…
“മോനെ നീ എവിടാ….”
“അത് നീ എന്തിനു അറിയണം….’
“പ്ലീസ് ടാ….”
“നീ സുഖിക്കാൻ വന്നതല്ലേ സുഖിക്ക്… ”
“എടാ നീ എന്തൊക്കെ ആടാ നീ പറയുന്നത് എല്ലാം നിനക്കറിവുള്ള കര്യങ്ങൾ അല്ലേ… പിന്നെ എന്താ ഇപ്പൊ ഇങ്ങനെ….”
“എനിക്കൊന്നും പറയാനില്ല… എന്നെ പറ്റി നീ ചിന്തിക്കേണ്ട…. എൻജോയ്…..”
ഞാൻ call കട്ട് ചെയ്തു….
പിന്നെയും അവൾ കുറെ തവണ വിളിച്ചു…
ഞാൻ എടുത്തില്ല… അല്പം കഴിഞ്ഞപ്പോഴേക്കും ജോസേട്ടൻ്റെ കാൾ…. മൈര് സമാധാനിപ്പിക്കാൻ വിളിക്കുന്നതായിരിക്കും ഇല്ല ഞാൻ ഫോൺ എടുക്കില്ല…
രണ്ടുതവണ കൂടി പുള്ളി എന്നെ വിളിച്ചു ഞാൻ എടുത്തില്ല
അത് കഴിഞ്ഞപ്പോൾ എനിക്കൊരു മെസ്സേജ് വന്നു
“മനു…. എനിക്കൊന്നും അറിയില്ലായിരുന്നു ഞാൻ പോവുകയാണ്…. ഞാൻ അവളെ തൊട്ടിട്ടു കൂടിയില്ല… പിന്നെ അറിഞ്ഞോ അറിയാതെയോ നിന്നെ ഞാൻ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ്…..”
“ഈശ്വരാ…”
ആ message എന്നെ വല്ലാതെ വിഷമിപ്പിച്ചു….
ഇയാൾ ഇത്ര പാവമായിരുന്നോ…. ഞാൻ എന്ത് വൃത്തികേടാണ് ഈ കാണിച്ചത്…. ഇത്രയും ആഗ്രഹിച്ച് വന്ന അവളെ ഞാൻ വേദനിപ്പിച്ചു…
ഒരു റൂമിൽ ഇത്രയും സ്നേഹിച്ചിരുന്ന ഒരു പെൺകുട്ടിയെ കിട്ടിയിട്ടും ഒന്നും ചെയ്തില്ലെന്നോ…. ഒരുപക്ഷേ താനായിരുന്നെങ്കിൽ എന്തൊക്കെ സംഭവിക്കുമായിരുന്നു…..
ആവശ്യമില്ലാത്ത ഷോ കാണിച്ച് ഞാൻ ആകെ കുളമാക്കി….
പെട്ടെന്ന് ഫോണെടുത്ത് അവളെ വിളിച്ചു….