“എല്ലാം നടത്താം ദേവച്ച. എന്താ വേണ്ടേന്നു ദേവരാജ വർമ തമ്പുരാൻ കല്പിച്ച മതി.”
“എടാ കുറുമ്പ” ദേവരാജൻ അച്ചുവിന്റെ ചെവിക് പിടിച്ചു. “ഇതെങ്ങനെയാ ഇത്രേം നന്നായി മലയാളം പഠിച്ചേ നിങ്ങൾ..?”
“ഞങ്ങൾ അവിടെ താമസിച്ചിരുന്നത് ഒരു വില്ലയിലായിരുന്നു ദേവച്ച. അവിടെ സെയിം പത്തുമുപ്പത് വില്ലകൾ ഉണ്ട് എല്ലാം മലയാളികൾ.പിന്നെ വീട്ടിൽ വന്നാൽ മലയാളം മാത്രേ സംസാരിക്കാവൂന്ന് അമ്മമാര് പറഞ്ഞിട്ടുണ്ട്. സ്കൂളില് മാത്രാണ് ഇംഗ്ലീഷ് ഞങ്ങൾ ഉപയോഗിച്ചിരുന്നത്. അമ്മമാരുടെ നൃത്താലയത്തിലും 80പേഴ്സ്ന്റ് മലയാളികൾ ആയിരുന്നു 20 കുട്ടികൾ ഫോറിനേഴ്‌സ് ആയിരുന്നു. ”
” മ്മ്… വസുനും അത്ഭുതം ആണ് നിങ്ങൾ മലയാളം പറയണത് കേൾക്കുമ്പോ. ഉണ്ണിമോളും കിങ്ങിണി മോളും ഇവിടുന്നു പോയതാന്ന് പറയാം പക്ഷെ നിങ്ങൾ അവിടെ ജനിച്ചു വളർന്നതല്ലേ. ”
” അതിന്റെ ക്രഡിറ്റ് ഒക്കെ അമ്മമാർക്കാണ് ദേവച്ച അവര് ഞങ്ങൾക്കു 18 വയസാകാൻ നോക്കിയിരിക്കുവാരുന്നു ഇങ്ങോട്ടേക്കു വരാൻ അതിനു മുന്നോടിയാരുന്നു എല്ലാം.. ”
“ആ കാണുന്നതൊക്കെ നമ്മുടെ സ്ഥലമാ..” കണ്ണെത്താ ദൂരത്തോളം കിടക്കണ പാടവും പറമ്പും കാണിച്ചു കൊണ്ട് ദേവരാജൻ പറഞ്ഞു.
“ഇതെന്താ ദേവച്ച ഇങ്ങനെ കൃഷി ഒന്നുമില്ലേ എല്ലാം കാട് പിടിച്ച് കിടക്കാണല്ലോ.. ”
“കൃഷിയൊക്കെ ഉണ്ടാരുന്നു കുട്ട്യോളെ ഇപ്പോ ആർക്കാ അതിനൊക്കെ നേരം പിന്നെ അച്ചന്മരേം അമ്മമാരേം ഒക്കെ കൃഷിപ്പണിക്ക് വിടണത് ഉദ്യോഗസ്ഥരായ മക്കൾകൊക്കെ ഇപ്പോ ഒരു കുറച്ചിലാ. പിന്നെ എനിക്കും ഇതൊന്നും നോക്കാനും പിടിക്കാനും സമയവുമില്ലാരുന്നു താല്പര്യവുമില്ലാരുന്നു ആർക്കു വേണ്ടിട്ടാ എന്നൊക്കെ ഒരു ചിന്തായാരുന്നു ഇപ്പൊ ആകെയുള്ളത് കുറെ തെങ്ങു മാത്ര… ആഹ്.. എല്ലാം ഇനി ഒന്നെന്നു തുടങ്ങാം.”