“മഹിഅച്ഛനെ പറ്റി ഒരു വിവരോംഇല്ലേ അച്ച?”
“കഴിഞ്ഞ മെയ് മാസം വന്നിട്ടു പോയതാ ഉണ്ണിമോളേ അവൻ പിന്നൊരു വിവരോമില്ല ”
” വാടാ മക്കളെ നമ്മുക്ക് നമ്മടെ നാടൊക്കെ ഒന്ന് കണ്ടു വരാം “ദേവരാജൻ വടിയും കുത്തി എണീറ്റു..
“നിങ്ങൾ വരുന്നോടി പിള്ളേരെ…?”
“ഇല്ലച്ച ലക്ഷ്മിയെ പോയൊന്നു കാണണം അവൾ വീട്ടിൽ ഉണ്ടെന്നു പറന്നു സൗദാമിനി ചേച്ചി…”
“ഞാനെന്നാൽ എന്റെ കൊച്ചു മക്കളെ നാട്ടുകാർക്കൊക്കെ ഒന്ന് പരിചയപ്പെടുത്തി വരാം ”
അച്ചുവും കിച്ചുവും ദേവരാജനും തറവാട്ടിൽ നിന്നറങ്ങി നടന്നു…
“ദേവച്ചന് നടക്കാൻ ബുദ്ധിമുട്ടൊന്നുമില്ലല്ലോ അല്ലെ?”
” ഇല്ലെടാ പിള്ളേരെ കുറച്ചു വയ്യാഴിക ഒക്കെ ഉണ്ടാരുന്നു നിങ്ങള് വന്നപ്പോ അതൊക്കെ അങ്ങട് പോയി ഇപ്പോ ചെറുപ്പമായതു പോലെ. ശരീരത്തിന് ആയിരുന്നില്ലെടാ മക്കളെ അസുഖങ്ങൾ മനസിനായിരുന്നു. അതൊക്കെയും നിങ്ങളിങ്ങെത്തിയതോടു കൂടി തീർന്നു.ഇനി വേണം എനിക്ക് പഴയ ദേവരാജ വർമ തമ്പുരാൻ ആകാൻ. എന്റെ ഇടവും വലവും എന്റെ ഈ സിംഹ കുട്ടികളും ”
“ഇപ്രാവശ്യത്തെ ഉത്സവം കേങ്കേമം ആക്കണം എന്റെ കുട്ടികൾ ഇങ്ങെത്തിയില്ലേ തൃപ്പങ്ങോട്ടു ക്ഷേത്രത്തിൽ നിന്നു.നിങ്ങടെ അച്ഛന്റെ കുടുംബ ക്ഷേത്രം. അവിടെ നിന്നും പൊന്നാഭാരണങ്ങളും ദേവിയുടെ പൊന്നിൽ തീർത്ത പടവാളും നമ്മുടെ പാലോട്ടുമംഗലം ക്ഷേത്രത്തിലേക്കു കൈ മാറി വാങ്ങുന്ന ഒരു ചടങ്ങുണ്ട് നമ്മുടെ തറവാട്ടിലെ മൂത്ത സന്തതിയുടെ അനന്തരാവകാശികൾ ആണ് അതു ഏറ്റു വാങ്ങേണ്ടത്. ഇതുവരെ ആ ചടങ്ങ് നടത്തിട്ടില്യ. എന്റെ അന്തരാവകാശികൾ ഇപ്പോഴല്ലേ ഇങ്ങെത്തിയെ. ഇപ്രാവശ്യം അതും നടത്തണം എന്റെ കുട്ട്യോൾ.”