സരുവും സാമ്മുവും ചിരിച്ചു. “മക്കളുടെ പേരെന്തുവാ?” 16ഉം 17ഉം വയസു തോന്നിക്കുന്ന പെൺകുട്ടികളോട് സരു ചോദിച്ചു..
“”… ആദ്യ…. ആനന്തിക… അപ്പോളാണ് പരസ്പരം തല്ലും പിടിച്ച് അച്ചും കിച്ചും പൂമുകത്തേക്ക് വന്നത് അവരെ കണ്ടതെ ദേവപ്രതാപനും ശ്രീദേവികയും എണീറ്റു മിഴിച്ചു നോക്കി “അച്ഛൻ…”ശ്രീദേവികയുടെ വായിൽ നിന്നത് വീണു ദേവപ്രതാപൻ ചുമരിലെ ഫോട്ടോയിലേക്കും അവരെയും മാറി മാറി നോക്കി.
അഞ്ചര അടിയിലധികം പൊക്കവും പൊക്കത്തിനനുസരിച്ചുള്ള വണ്ണവും ദൃഢമായ പേശികളുള്ള ശരീരവുമൊക്കെ ഉഴിഞ്ഞു നോക്കി അവിടെ ഉണ്ടായിരുന്നവരൊക്കെ അതിലേറെ അത്ഭുതം രണ്ടമ്മമാരുടെ മക്കളായിട്ടും കോപ്പി പേസ്റ്റ് ചെയ്ത പോലെ ഉള്ള സാമ്യം.
“ഏട്ടാ അച്ഛനെ പോലെ തന്നെ അല്ലെ.” പ്രതാപൻ ദേവരാജന് നേരെ നോക്കി ചോദിച്ചു.. “അതേടാ കണ്ടപ്പോ ഞാനും ഞെട്ടി പോയി അച്ഛനുമായി ഇത്രേം സാമ്യം.”
അച്ചും കിച്ചും അമ്മമാരുടെ കൂടെ വന്നു നിന്നു വന്നവരെയൊന്നും ഒരു പിടിമില്ല അമ്മമാര് പറഞ്ഞു തന്നിട്ടുണ്ട് ബന്ധുക്കളെ പറ്റിയൊക്കെ പക്ഷെ ആരൊക്കെയാന്ന് ഒരു പിടിമില്ല…
“ഇങ്ങു വന്നേ… ചോദിക്കട്ടെ…” “ചെല്ല് അതു അമ്മച്ചന്റെ സഹോദരി ഇത് സഹോദരൻ പേരൊക്കെ അറിയില്ലേ നിങ്ങൾക്..”
“മ്മ് ശ്രീദേവികാമ്മേം ദേവപ്രതാപൻ അച്ഛനും.”
“ആഹാ ഞങ്ങടെ പേരൊക്കെ അറിയ്യോ?”
“കണ്ടാൽ അറിയില്ലെന്ന് ഉള്ളു ചെറിയച്ഛ എല്ലാരേം പറ്റി പറഞ്ഞു കൊടുത്തിട്ടുണ്ട്.”
പിന്നെ വിശേഷങ്ങൾ ചോദിക്കലായി പരിചയപെടലായി ആകെ ബഹളം വന്നവരൊക്കെ വൈകുന്നേരമാണ് തിരികെ പോയത്