അന്നദാനവും കഴിഞ്ഞു അന്നദാനത്തിന് വന്നവർക്കൊക്കെ 1000 രൂപയും നൽകിയാണ് എല്ലാരേം പറഞ്ഞു വിട്ടത്. ആ സമയമൊക്കെ സമ്മുവും സരുവും പാർവതിയെ കൈ വിടാതെ ഒപ്പം കൂട്ടിയിരുന്നു. തിരികെ പോകുമ്പോൾ പാർവതിയെ അവളുടെ വീട്ടിലാക്കി അവളുടെ ചെറിയമ്മക്ക് ഒരു വാണിങ്ങും കൊടുത്തിട്ടാണ് പാലോട്ട് മടങ്ങിയെത്തിയത്.
സമയം അഞ്ചുമണിയോട് അടുത്തിരുന്നു പാലോട്ട് അവര് തിരികെ എത്തുമ്പോ.. ” വസുകി ആ കുഴമ്പു എടുത്തു കൊടുക്ക് കുട്ട്യോൾക്ക് ഉണ്ണിമോളേ കിങ്ങിണിമോളെ അതു നന്നായി തേച്ചുപിടിപ്പിക്കു എന്നിട്ടു ചൂട് വെള്ളത്തിൽ കുളിക്കു കേട്ടോ രണ്ടും.. ”
“ചൂട് വെള്ളത്തിൽ കുളിക്കണോ ദേവച്ച…? ഞങ്ങൾ കുളത്തിൽ കുളിച്ചോളാം പ്ലീച്….”
“അയ്യെടാ കൊഞ്ചുന്നെ നോക്ക് ദേവേട്ടാ…ഇവന്മാരാന്നോ അത്രേം പേരെ അടിച്ചിട്ടേ. ഇള്ളപുള്ളങ്ങള് പൊക്കോ രണ്ടും പോയി കുഴമ്പു തേച്ചു ചൂട് വെള്ളത്തിൽ കുളിച്ചോ ഇന്നിനി കുളത്തിലേക്കൊന്നും പോകണ്ട…”
“പ്ലീസ്…വസുമ്മേ.. പ്ലീസ്… കുളത്തിൽ പോയി ഒന്നു മുങ്ങി നിവർന്നാലേ ഞങ്ങടെ ക്ഷീണമൊക്കെ പമ്പ കടക്കും. കുഴമ്പു തേച്ചോളാം പ്ലീസ്…”അച്ചും കിച്ചും വാസുകിയുടെ പുറകെ നടന്നു താടിയിൽ പിടിച്ചും കൈത്തുടയിൽ നുള്ളിയുമൊക്കെ കൊഞ്ചാൻ തുടങ്ങി.സമ്മും സരും ഇതൊക്കെ കണ്ടു ചിരിയോടെ നിന്നു അവർക്കറിയാം സമ്മതിക്കും വരെ ഇതുങ്ങള് രണ്ടും ഇങ്ങനെ ശല്യം ചെയ്തോണ്ടിരിക്കുമെന്ന്.
“ഓഹ് ശരി ശരി… എന്റെ കൈയൊക്കെ നുള്ളി പറിച്ചെടുക്കും രണ്ടും കൂടി…”