എല്ലാം കഴിഞ്ഞു സമ്മുവിന്റേം സരുവിന്റേം മുന്നിൽ കൊണ്ട് വെച്ചു അച്ചൂനേം കിച്ചൂനേം ദേവരാജനും വാസുകിയും എല്ലാം കണ്ടു ചിരിയോടെ നിൽക്കുന്നു.
തമിഴന്മാരേം മുരുകേശനേം പോലീസ് എടുത്തോണ്ട് പോയി ഹോസ്പിറ്റലിലേക്കും അവിടുന്ന് ജയിലിലേക്കും. പുതിയ സബ് ഇൻസ്‌പെക്ടർ ആയി സുധി ചാർജ് എടുത്തത് കഴിഞ്ഞ ദിവസമാണ്. അവന്റെ പണി കുറച്ചു കൊടുത്തതിനുള്ള നന്ദിപ്രകാശനം ആയിരുന്നു കുറച്ചു മുൻപുള്ള സ്നേഹപ്രകടനം.
അച്ചൂന് പാർവതിയിൽ നിന്നു കണ്ണുകൾ എടുക്കാൻ കഴിയുന്നില്ല. വട്ടമുകവും ഉണ്ടകവിളുകളും കട്ടി പുരികവും ചുമന്ന കുഞ്ഞു ആധരങ്ങളും പേടമാൻ മിഴികളും. കണ്മഷി ഒക്കെ കരഞ്ഞതിനാൽ ആകെ പടർന്നിരിക്കുന്നു. ആ കണ്ണീരു തുടച്ചു കൊടുക്കാൻ അധിയായ ആഗ്രഹം തോന്നി അച്ചുവിന്.
പാർവതി അവരെ രണ്ടു പേരെയും നോക്കി കൈ കൂപ്പി. നന്ദി ആംഗ്യവിക്ഷേപങ്ങളോടെ കാണിച്ചു. അച്ചുവും കിച്ചുവും തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു.
“എല്ലാരും ഊട്ടുപുരയിലേക്ക് നടക്കുക സമയം പോയി.. ” ദേവരാജൻ എല്ലാരോടുമായി പറഞ്ഞു….
വിളമ്പാൻ അച്ചുവും കിച്ചുവും മുൻപന്തിയിൽ നിന്നു നാട്ടിലുള്ളവർ തന്നെയാണ് പാചകവും വിളമ്പലും എല്ലാം. അവരോടൊപ്പം അച്ചുവും കിച്ചുവും കൂടി. അവിടുള്ളവർക്കൊക്കെ അത്ഭുതം ആയിരുന്നു അമേരിക്കയിൽ ഒക്കെ ജീവിച്ചു വളർന്നിട്ടും അതിന്റെ യാതൊരു ജാടയും അഹങ്കാരവുമില്ലാത്ത രണ്ടു ആൺകുട്ടികൾ. പിന്നെ സമീക്ഷയും സമീരയും വളർത്തിയ അവരുടെ മക്കൾ അങ്ങനെ ആയില്ലെങ്കിലല്ലേ അത്ഭുതം എന്നും ചിന്തിച്ചു.