” ഇത് ആ സുധി ചേട്ടനല്ലെടാ കിച്ചാ ഇങ്ങേരു പോലീസിൽ ആയിരുന്നോ?.”
” ആവോ ആയിരിക്കും നമ്മളന്നു കണ്ടല്ലേ ഉള്ള്. ”
അപ്പോഴേക്കും സുധി ഇങ്ങെത്തി.. “സന്തോഷമായി മക്കളെ….. സന്തോഷമായി….പൊളിച്ചു….. നിങ്ങള് മുത്താണ് മക്കളെ…”സുധി ഓടി വന്നു രണ്ടു പേരെയും അങ്ങ് കെട്ടിപിടിച്ചു. അതു മതിയാരുന്നു കണ്ടു നിന്ന നാട്ടുകാരും ഇളകി എല്ലാരും ഓടി കൂടി അച്ചുവിനേം കിച്ചുവിനേം തോളിൽ എടുത്തുയർത്തി ആഹ്ലാദരവങ്ങൾ മുഴക്കി.
അന്നന്നത്തെ അന്നത്തിനു കഷ്ടപ്പെടുന്ന സാധാരണക്കാരാണ് വാമനപുരത്തുള്ളവർ ഇപ്പോൾ കുട്ടികളൊക്കെ പഠിക്കാൻ വെളിയിലൊക്കെ പോകുന്നുണ്ടെങ്കിലും ദൈനംദിന ജീവിതത്തിനു മാറ്റമൊന്നും വന്നിട്ടില്ല അവിടെ….
അവിടെ എന്തെങ്കിലും ഒരു പ്രശ്നമുണ്ടാകുമ്പോ അവർ ഉറ്റു നോക്കുന്നത് പാലോട്ടു തമ്പ്രാക്കൻമാരെയാണ് ഇപ്പോൾ അതു ദേവരാജ വർമയെ ദേവരാജ വർമ്മക്ക് മുൻപ് അദ്ദേഹത്തിന്റെ അച്ഛൻ വീരഭദ്ര വർമയെ ആയിരുന്നു പെൺമക്കൾ അമേരിക്കയിലേക്ക് പോകുന്നതിനു മുൻപ് ദേവരാജ വർമ്മക്ക് എതിരെ നിൽക്കാൻ ആരും ഒന്നു ഭയപ്പെടുമായിരുന്നു.
പ്രധാന കാര്യങ്ങളൊക്കെ നാട്ടുകൂട്ടം കൂടിയൊക്കെ തീരുമാനിച്ചു കൊണ്ടിരുന്ന ഒരു ഗ്രാമം. മക്കൾ പോയതോടു കൂടി ദേവരാജ വർമ ഒതുങ്ങി എല്ലാത്തിൽ നിന്നും പിൻവലിഞ്ഞു. ആ നാട്ടുകാരുടെ പ്രതികരണശേഷിയും ധൈര്യവുമൊക്കെ അതോടെ ഇല്ലാതായി എല്ലാരും ഒതുങ്ങി ജീവിക്കാൻ തുടങ്ങി.
പ്രശ്നകാരൊന്നുമില്ലാത്ത കൊണ്ട് നല്ലൊരു പോലീസ് സേനയും അവിടില്ല. പിന്നെയും പ്രശ്നവുമൊക്കെയായി വരണത് പുറത്തു നിന്നുള്ള ഇതുപോലുള്ള കുറച്ചു കൃമികളാണ്. വർഷങ്ങളായിട്ടു അവിടുത്തെ സ്ഥിരം പ്രശ്നക്കാരെയാണ് അച്ചുവും കിച്ചുവും അടിച്ചൊതുക്കി ഇട്ടതു അതിന്റെ ആഹ്ലാദപ്രകടനം ആണ് ഇപ്പോൾ നടക്കുന്നത്.