Krav maga…. എല്ലാരും കരാട്ടെയും കുങ്ഫുവും ഒക്കെ പഠിക്കാൻ പോകുമ്പോ അച്ചുവും കിച്ചുവും 7 ആം വയസു തൊട്ടു പഠിക്കാൻ പോയത് krav maga ആയിരുന്നു akido, boxing, judo, karatte ഇതെല്ലാം കൂടി ചേർന്ന ഇസ്രായേലിയൻ മിക്സ്ഡ് മാർഷ്യൽ ആർട്സ് ആണ് krav maga.7 ആം വയസു തൊട്ടു krav maga പഠിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന അച്ചുവിനും കിച്ചുവിനും ഒരു 10 പേരൊക്കെ ഒന്നിച്ചു വന്നാലും തല്ലി നിക്കാനുള്ള ഒരു കോൺഫിഡൻസ് ഉണ്ട്.അതിനുള്ള ആരോഗ്യവും ഉണ്ട്….
ദേവരാജൻ കണ്ണ് മിഴിച്ചു നോക്കി നിന്നു തന്റെ കൊച്ചുമക്കളെ. പിന്നെ അഭിമാനം കൊണ്ട് തല ഉയർത്തി ഒന്നു നോക്കി ചുറ്റിനും എല്ലാവരും കണ്ണ് തിരുമ്മി കണ്ടതൊക്കെ സത്യം തന്നല്ലേ എന്നുള്ള അന്വേഷണത്തിൽ ആണ്… അതെ സത്യം തന്നെ തമിഴന്മാരെല്ലാം സൈടായി കിടപ്പുണ്ട് മുരുകേശനും അട്ട ചുരുളും പോലെ ചുരുണ്ടു കിടപ്പുണ്ട്. ദേവരാജന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു തന്റെ കൊച്ചുമക്കൾ..
വീരശൂര പരാക്രമികൾ.. ഈ നാടിനെ ഇനി നയിക്കേണ്ടത് അവരാണ്. അതിനുള്ള ചങ്കുറപ്പും കായികബലവും അവർക്കുണ്ട് പോയ്‌പോയ പ്രതാപമൊക്കെ ഇനി പാലോട്ട്മംഗലം തിരിച്ചു പിടിക്കും.
“ഐവാ……”ഒടിഞ്ഞു മടങ്ങി കിടക്കുന്ന തമിഴന്മാരെയും ചുരുണ്ടു കൂടി കിടക്കുന്ന മുരുകേശന്റെയുമൊക്ക അവസ്ഥ കണ്ട ആരുടെയോ സന്തോഷപ്രകടനമായിരുന്നു അതു.. അച്ചുവും കിച്ചുവും നോക്കി അതാരാ അങ്ങനൊരു ഹോയ് വിട്ടെന്ന്. പോലീസ് യൂണിഫോമിൽ ചിരിച്ചു കൊണ്ട് തമിഴൻമാരെയൊക്കെ തൊട്ടും പിടിച്ചും നോക്കുന്ന സുധി(ഫസ്റ്റ് പാർട്ടിൽ വഴി കാണിച്ചു കൊടുക്കാൻ വരുന്ന സുധി).