സമ്മു പാർവതിയെ ചേർത്ത് പിടിച്ച് അശ്വസിപ്പിച്ചു അവളുടെ കണ്ണ്നീര് തുടച്ചു കൊടുത്തു….
പിന്നീട് നടന്നതും കൂടി കണ്ടതോടെ പലരുടേം ബോധം പോകുമെന്നായി..
തമിഴന്റെ കൈയിൽ നിന്നും വിട്ടു അവന്റെ ഒരു കാല് പിടിച്ച് പൊക്കി മറ്റേ കാലിൽ ചവിട്ടി പിടിച്ചു അച്ചു അവന്റെ കവക്കിട വലിഞ്ഞു കീറും പോലെ വലിച്ചു പൊക്കി നിവർത്തി പിടിച്ചു ആ കാൽ. കിച്ചു ഒന്നു ചാടി ഉയർന്നു 360° ഒന്നു കറങ്ങി മുട്ടിന്റെയും കാലിന്റെ മടക്കിന്റെയും സൈഡിലായി ഒരു ചവിട്ടു മുട്ടിന്റവിടുന്നു താഴേക്കു ഒടിഞ്ഞു തൂങ്ങി തമിഴന്റെ കാൽ. അതൂടി കണ്ടതോടെ ഞെട്ടി വിറച്ചു പോയി തമിഴന്മാരുൾപ്പെടെയുള്ള നാട്ടുകാർ…. അവന്റെ നിലവിളി നിലച്ചു ബോധം പോയി കാണണം.. അച്ചുവും കിച്ചുവും അവന്റെ ശരീരത്തിനെ കവച്ചു വെച്ചു എതിരായിട്ട് രണ്ടു സ്റ്റെപ് മുന്നോട്ടേക്ക് നടന്നു അവിടെ നിന്നു..
മുരുകേശൻ ഉൾപ്പെടെയുള്ള തമിഴൻമാര് എന്ത് ചെയ്യണം ഏതു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു നിൽക്കുകയാണ്. തല്ലു കൊണ്ടിട്ടും കൊടുത്തിട്ടുമുണ്ടെങ്കിലും ഇതാധ്യമായാണ് ഡയലോഗ്കൾ ഒന്നുമില്ലാതെ മുഖത്തൊരു ഭാവവും ഇല്ലാതെ കൂട്ടത്തിലൊരുത്തനെ ഓടിച്ചു മടക്കി ഇടുന്നത്….
മുരുകേശൻ ആണ് ആ സ്ഥാനംബനാവസ്ഥയിൽ നിന്നു ആദ്യം ഉണർന്നത്.ആദ്യത്തെ ചവിട്ടിൽ നിന്നും ഇതുവരെ ഉണരാൻ പറ്റിയില്ലെങ്കിലും സ്ഥാനംബനാവസ്ഥയിൽ നിന്നും ആദ്യം ഉണർന്നു. “ടൂൾസ് എടുത്തിട്ട് വാങ്കട.. അന്ത പുറമ്പോക്ക് നയുങ്കളാ വീട്ടികൂറു പൊട്ടിടുങ്കട…”അതു കേട്ടപാതി തമിഴൻമാര് ആറു പേരും ടൂൾസ് എടുക്കാൻ അവരുടെ വണ്ടിക്കരികിലേക്കോടി..