അവന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് തന്നെ അച്ചു കയ്യിലുള്ള തമിഴന്റെ തലയിൽ ചവിട്ടി നിലത്തേക്ക് കൊണ്ടങ്ങു പറ്റിച്ചു. തമിഴന്റെ മുഞ്ഞി നിലത്തുമ്മ വെച്ചു. അപ്പോഴും തമിഴന്റെ കൈയിൽ നിന്നും പിടിവിട്ടുണ്ടായിരുന്നില്ല മുരുകേശന്റെ കണ്ണിൽ നിന്നു നോട്ടവും മാറ്റിയിരുന്നില്ല അച്ചു.
തമിഴന്റെ തലയിൽ ചവിട്ടി പിടിച്ച് കൊണ്ട് അവന്റെ കൈകുഴയിൽ പിടിച്ചു വലിച്ചു പൊക്കി അച്ചു.. ക്ട്ക്… പ്ട്ക്… തോളിൽനിന്നു എല്ല് ഊരി വരുന്നതിന്റെയോ ഒടിയുന്നതിന്റെയോ ഒക്കെ ശബ്ദം ആ നിശബ്ദതയിൽ അവിടെ ഉയർന്നു കേട്ടു. അതോടൊപ്പം തമിഴന്റെ പിടച്ചിലും നിലവിളിയും ഉയർന്നു. ആ കൈ പിടിച്ചൊന്നു തിരിക്കുക കൂടി ചെയ്തു അച്ചു പിന്നെയും അസ്ഥികൾ ഓടിയുന്ന ശബ്ദം അവിടെ മുഴങ്ങി അവന്റെ തലയിൽ ചവിട്ടി പിടിച്ച് കൊണ്ട് തമിഴന്റെ പിടപ്പും നിലവിളിയും അടക്കി അച്ചു.
അച്ചുവിന്റെ കണ്ണുകൾ അപ്പോഴും മുരുകേശന്റെ കണ്ണുകളുമായി കോർത്തു തന്നെയിരുന്നു.. സ്ത്രീകൾ വാ പൊത്തി ആ രംഗം കണ്ടു.. മറ്റു ചിലരിൽ നിന്നു ചെറിയ നിലവിളികൾ ഉയർന്നു.. ആണുങ്ങളുടെ മുഖം ചുളിഞ്ഞു… എന്തിനു തമിഴ് റൗഡികൾ പോലും വിറച്ചു പോയി മുഖത്തു യാതൊരു ഭാവവും ഇല്ലാതെ യാതൊരു വിധ ക്രൂരതയും ഇല്ലാതെ സിമ്പിളായി ഇത്ര വലിയ ക്രൂരത കാണിച്ചിരിക്കുന്നു.
വസുകിയും ദേവരാജനും സ്തംഭിച്ചു നിൽക്കുന്നു.കളിയും കുറുമ്പും പറഞ്ഞു തങ്ങളുടെ തോളിൽ കയ്യിട്ടു നടക്കുന്ന തങ്ങളുടെ പേരക്കുട്ടികൾ ആണോ ഇതെന്ന് സംശയിച്ചു അവർ…. ഈ സമയം കൊണ്ട് ആ പെൺകുട്ടിയെ എഴുന്നേൽപ്പിച്ചു അമ്മമാരോട്പ്പം ആക്കി അച്ചുവിനടുത്തേക്ക് എത്തിയിരുന്നു കിച്ചു.