“യ്യാരെടാ നീങ്ക..?”
അച്ചും കിച്ചും ഒന്നും മിണ്ടിയില്ല നേരെ നടന്നു ചെന്നു… കിച്ചു സ്റ്റാളിൽ തമിഴൻ പിടിച്ചിരിക്കുന്നതിനു താഴെ ഒന്നാമർത്തി പിടിച്ചു അച്ചു നടന്നു വന്നു കൊണ്ട് തന്നെ വാരിയെല്ലിന്റേം വയറിന്റേം സെന്ററിൽ ഒരു ചവിട്ടു അതൊരു ഒന്നര കിന്റൽ ചവിട്ടാരുന്നു. മുരുകേശൻ പുറകിലേക്ക് ഒരു കരണം മറിഞ്ഞു അവന്റെ ശ്വാസം വിലങ്ങി മുട്ടുകുത്തിയിരുന്നു ആഞ്ഞു ശ്വാസം വലിച്ചു നെഞ്ച് തിരുമ്മി
“പോഡുറാ അവനെ… ശ്വാസം വലിച്ചു വിട്ടു കൊണ്ട് തന്നെ പതിഞ്ഞ ശബ്ദത്തിൽ അവൻ ആഞ്ജപിച്ചു.”
തലവന്റെ ആഞ്ജ ശിരസ വഹിച്ചു കൊണ്ട് ഒരുത്തൻ ഡേയ്ന്നു വിളിച്ചോണ്ട് മുന്നോട്ടേക്കോടി. അച്ചു രണ്ടു സ്റ്റെപ്പ് മുന്നോട്ടേക്ക് വച്ചു അവിടെ നിന്നു.
ഓടി വന്ന വഴി തന്നെ മുഷ്ടി ചുരുട്ടി അച്ചുവിന്റെ മുഖത്തിന് നേരെ ഇടിച്ചു തമിഴൻ അച്ചു ഒന്നു ചെരിഞ്ഞു തല ഒരല്പം പുറകിലേക്ക് വലിച്ചു…. അച്ചുവിന് തമിഴന്റെ വരവും ഇടിയുമൊക്കെ സ്ലോ മോഷനിൽ കാണും പോലെ… അവനിടിച്ച കൈയിൽ പിടിച്ച് ഒന്നു വലിച്ചു വട്ടം കറങ്ങി അച്ചു… എല്ലാം ഞൊടിയിടയിൽ നടന്നു.
എന്താ ഏതാ എന്ന് മനസിലാകുന്നതിനു മുന്നേ തമിഴന്റെ കൈ പുറകിലേക്ക് മടക്കി പിടിച്ച് തമിഴന്റെ പുറകിലെത്തി അച്ചു. തമിഴന്റെ കാലിന്റെ മടക്കിനൊരു ചവിട്ട് മുട്ട് മടങ്ങി നിലത്തേക്ക് കുത്തി ഇരുന്നുപോയി ആ തമിഴൻ. അച്ചു മുരുകേശന്റെ കണ്ണുകളിലേക്ക് നോക്കി. ഇപ്പോഴും നെഞ്ച് തിരുമ്മി നിലത്തു തന്നിരിക്കുവാണ് നമ്മുടെ മുരുകേശൻ..