ദേവരാജൻ മുന്നോട്ടേക്ക് ചെന്നു…. “മുരുകേശാ നിന്നോട് കഴിഞ്ഞ തവണയേ പറഞ്ഞു ആ കുട്ടിയുടെ സമ്മതമില്ലാതെ നീ അവളെ ഇവിടെ നിന്നു കൊണ്ട് പോകില്ലാന്നു…”
സ്റ്റാളിൽ പിടിച്ച് വലിച്ചോണ്ട് നിന്നവൻ ദേവരാജനെ ഒന്ന് നോക്കി… “അടടാ വന്തിട്ടിയ പാലോട്ട് തമ്പ്രാ… ഉനക്കാക താ നാൻ വെയിറ്റ് പണ്ണികിട്ടിരുന്തേ.. നീ താനേ ഏർകനവ് എന്നെ ഇങ്കിരുന്ത് തുരത്തിയത്… ഓങ്കിട്ടെ സൊല്ലലിയ നാ തിരുമ്പി വരുവേന്. ഓൻ മുന്നോടിയെ ഇവളെ തൂക്കിട്ടു പോവേണ്. ഇപ്പോ ഇന്ത നൊടി നാ ഇങ്കിരുന്ത് ഇവളെ കൂട്ടിട്ട് പോകപോറെൻ ഉനക്ക് എന്ന സെയ്യ മുടിയുമാ അതു സെയ്യു….
അച്ചുവും കിച്ചുവും ഇതൊക്കെ കേട്ടു നെഞ്ചിൽ കൈ രണ്ടും പിണച്ചു കെട്ടി നിൽക്കുന്നു. തമിഴ് അത്ര കണ്ടു അങ്ങോട്ട് മനസിലായില്ലേലും ദേവച്ഛനേ തമിഴൻ വെല്ലുവിളിച്ചതാന്നു മനസിലായി. അച്ചുവിന്റെ ശ്രദ്ധ ഇടയ്ക്കിടയ്ക്ക് താഴെ ഇരിക്കുന്ന ആ പെൺകുട്ടിയിലേക്ക് പോയി തുളസികതിർ പോലെ നൈർമല്യമുള്ള ഒരു കുട്ടി കരഞ്ഞിട്ടാണെന്നു തോന്നുന്നു വെളുത്ത കവിളൊക്കെ ചുമന്നിരിക്കുന്നു ആ കവിളിൽ അഞ്ചു വിരൽപാടുകൾ അച്ചുവിന്റെ കണ്ണുകളിൽ തീ പാറി.
അച്ചുവും കിച്ചുവും അമ്മമാരെ ഒന്ന് നോക്കി സമ്മു രണ്ടു പേരുടെയും കവിളത്തു കൈ വെച്ചു “ഇനി വാമനപുരത്തു കാലു കുത്താൻ അവന്മാര് ഭയക്കണം. വാമനപുരം എന്ന പേര് കേട്ടാൽ അവന്മാര് നിങ്ങളെ ഓർക്കണം.” “മ്മ്..” അച്ചുവൊന്നു മൂളി അച്ചുവിന്റെ പൂച്ചകണ്ണുകൾ കലങ്ങി ചുവന്നു അതിൽ നിന്നു മനസിലാക്കാം അവന്റെ ദേഷ്യം.