ക്ഷേത്രത്തിൽ ഒരു ഉത്സവപ്രതീതി ആയിരുന്നു ഒരു കാലത്ത് ആ നാട്ടുകാർക്ക് എല്ലാം എല്ലാം ആയിരുന്ന സമീക്ഷയും സമീരയും തിരിച്ചു വന്നിരിക്കുന്നു. അവരെ ഒന്ന് കാണാൻ പിന്നേ അവരെ പോലെ തന്നെ കണ്ടാൽ ഒരു വ്യത്യാസവും കണ്ടു പിടിക്കാൻ സാധിക്കാത്ത വിധത്തിൽ സാദൃശ്യമുള്ള അവരുടെ മക്കളെയും ഒരു നോക്ക് കാണാൻ നാട്ടിലുള്ള സകലരും എത്തിയിട്ടുണ്ട് ക്ഷേത്രത്തിൽ അതിൽ ജാതിയെന്നോ മതമെന്നോ ഇല്ല. ആണ് വാമനപുരത്തു ഭൂരിഭാഗവും എങ്കിലും ജാതിമത ഭേദമന്യേ ക്ഷേത്രത്തിലെ എല്ലാ പരിപാടികൾക്കും എല്ലാർക്കും പങ്കെടുക്കാം.. അതിനു യാതൊരു വിധ വിലക്കുമില്ല ഒരു മതവിശ്വാസികൾക്കും.
ഡിഫെൻഡർ ക്ഷേത്ര മുറ്റത്തേക്ക് എത്തുമ്പോ അവിടെ ഒരു ആൾക്കൂട്ടം രൂപപ്പെട്ടിട്ടുണ്ട്. പറമ്പിലേ പണിക്കാരനായ രാവുണ്ണി ഓടി കിതച്ചു വണ്ടിയുടെ അടുത്തേക്കെത്തി ദേവരാജനും വസുകിയും ആദ്യം വണ്ടിയിൽ നിന്നിറങ്ങി പുറകെ സമ്മുവും സരുവും. അച്ചും കിച്ചും വണ്ടി ഒന്നൂടി ഒതുക്കിയിട്ടിട്ടു അവരോടൊപ്പം എത്തി…
“എന്താടോ രാവുണ്ണി എന്താ താനീ ഓടി കിതച്ചു വരണേ…”
“അങ്ങൂന്നെ അവിടെ ആ മുരുകേശൻ ആ കുട്ടിയെ…. രാവിലെ ഇവിടെ വന്നു പിരിവു തരാൻ പറഞ്ഞു പല കടകളും തല്ലി തകർത്തു ഇപ്പൊ ആ പാർവതികുഞ്ഞു വന്നപ്പോ അതിനെ പിടിച്ചോണ്ട് പോകാൻ നോക്കുന്നു….”
ദേവരാജനും ബാക്കിയുള്ളവരും ധൃതി പിടിച്ചങ്ങോട്ട് നടന്നു ആൾക്കൂട്ടം പാലോട്ട്മംഗലത്തു ദേവരാജ വർമ്മക്ക് വേണ്ടി ഒഴിഞ്ഞു നിന്നു കൊടുത്തു… ആൾക്കൂട്ടത്തിന് നടുവിൽ ഒരു പെൺകുട്ടി കരഞ്ഞു കൈ കൂപ്പി നിലത്തിരിക്കുന്നു അവളുടെ കഴുത്തിലെ സ്റ്റാളിൽ വലിച്ചു പിടിച്ചൊരുത്തൻ അവളെ വലിച്ചെണീപ്പിക്കാൻ നോക്കുന്നു അവന്റെ സൈഡിലും പിറകിലുമായി കറുത്തു കരിവീട്ടി പോലുള്ള അഞ്ചാംറെണ്ണം വേറെ നിക്കുന്നു.