“എണീറ്റോടി അവന്മാര്?”
“മ്മ്മ് മ്മ് സരു എന്ന സുമ്മാവാ” വാ നമുക്ക് താഴേക്കു പോകാം അവന്മാര് വന്നോളും.
രണ്ടു പേരും താഴെക്കെത്തിയപ്പോ പൂമുഖം നിറച്ചു ആളുകൾ ആണ്.
“ഉണ്ണിമോളേ… കിങ്ങിണിമോളെ….”
” അമ്മായി… ചെറിയച്ഛ… ”
“എത്ര കൊല്ലമായി കുട്ട്യോളെ? ഇങ്ങോട്ട് വാ ഇവിടിരിക്കു… ചെറിയച്ഛൻ രണ്ടു പേരെയും പിടിച്ച് അടുത്തിരുത്തി….
ദേവരാജ വർമക്ക് രണ്ടു അനിയന്മാരും ഒരു അനിയത്തിയുമാണ്. ദേവരാജന്റെ തൊട്ടു താഴെ ഉള്ള ആൾ ദേവപ്രതാപ വർമ. ദേവപ്രതാപ വർമ ഭാര്യ അംബിക രണ്ടു ആൺമക്കൾ. അതിനു താഴെ ഉള്ള അനിയൻ മഹാദേവ വർമ. മഹാദേവ വർമ വിവാഹം കഴിച്ചിട്ടില്ല ഒരു ഉലകം ചുറ്റും വാലിബൻ ആണ്.
ഇടയ്ക്കു കറങ്ങി തിരിഞ്ഞു തറവാട്ടിൽ എത്തും. ഉണ്ണിമോൾക്കും കിങ്ങിണി മോൾക്കും വേണ്ടി മരിക്കാൻ പോലും മടിയല്ലാത്ത അവരുടെ മഹിഅച്ച. ഏറ്റവും ഇളയത് ശ്രീദേവിക വർമ ഭർത്താവ് കാർത്തികേയൻ രണ്ടു ആൺമക്കൾ.
“എന്നാലും എന്റെ കുട്യോൾക്കിങ്ങനൊരു വിധി കൊടുത്തല്ലോ എന്റെ ദേവി ” ഒക്കെ കഴിഞ്ഞില്ലേ അമ്മായി ഞങ്ങൾ ദാ തിരിച്ചതുകേം ചെയ്തു.. “ഇനിയുള്ള കാലം ഞങ്ങടെ ദേവൂസിന്റെ വസൂന്റേം കൂടെ അടിച്ചു പൊളിച്ചങ്ങു കഴിയുക…അത്രേള്ളൂ ഇല്ലെമ്മേ…. സമ്മു വസുകിയുടെ താടിയിൽ പിടിച്ചൊന്നു കൊഞ്ചിച്ചു. ഏട്ടന്മാരൊക്കെ എന്ത് പറയണു അമ്മായി എല്ലാർക്കും സുഖമല്ലേ? “.
” എല്ലാർക്കും സുഖം തന്നെ കുട്ട്യേ. എല്ലാ ഉത്സവത്തിന് വരുമ്പോഴും നിങ്ങളെ മിസ്സ് ചെയ്യണെന്ന് പറയും”. ഇപ്രാവിശ്യത്തെ ഉത്സവം നമുക്കെ അടിച്ചു പൊളിച്ചേക്കാം എന്താ? “