” മ്മ്. നീയെന്തുദേശത്തില ഇത് പറയാണെന്ന് എനിക്കറിയില്ല എന്നാലും നീ പറഞ്ഞിട്ടു കേട്ടില്ലെന്ന് വേണ്ട… പിള്ളേ അമ്പലത്തിലെ കാര്യങ്ങളെല്ലാം ശരിയായിയില്ലേ..”
” ഉവ്വ് ഒക്കെ ഭംഗിയാകിട്ടുണ്ട് അനൗൺസ്മെന്റും ചെയ്തിട്ടുണ്ട് 100 രൂപയെന്ന പറഞ്ഞേക്കണേ.. ”
“മ്മ് അതുമതി 1000 മാണ് നമ്മള് കൊടുക്കുന്നത് പക്ഷെ 100 പറഞ്ഞ മതീന്ന് ഞാൻ പറഞ്ഞത് മനഃപൂർവമാ..”
“അതെന്താ ദേവച്ച..?”
“ഇത് നിങ്ങൾക്കും കൂടി ഉള്ള ഒരു പാഠമാണ് കുട്ട്യോളെ… പാത്രമറിഞ്ഞേ നമ്മൾ വിളമ്പാവൂ.. ആവിശ്യക്കാർ ഉണ്ടാവും അത്യാവിശക്കാരും ഉണ്ടാവും നമ്മള് കൊടുക്കുന്നത് ആവിശ്യക്കാർക്കണോ അത്യാവിശമുള്ളവർക്കണോ എന്ന് നമ്മൾ മനസിലാക്കണം. ഇപ്പോ 100 രൂപ എന്ന് പറഞ്ഞോണ്ട് ആ 100 രൂപയ്ക്കു പോലും വകയില്ലാത്ത ആ 100 രൂപാക്കുപോലും അത്യാവിശമുള്ളവരെ വരൂ. മനസ്സിലായോ..?”അന്നദാനമായതോണ്ട് ആള് കൂടുതൽ വരും എന്നാലും 1000 രൂപ എന്ന് കേട്ടോണ്ട് അതിനു വേണ്ടി മാത്രം ആരും വരില്ല..”
“മ്മ് എന്നാൽ കഴിച്ചിട്ടു കിടന്നോള നാളെ രാവിലെ പോകണം ക്ഷേത്രത്തിൽ..”
അമ്പലത്തിൽ പോകാനുള്ള ഒരുക്കത്തിലാണ് എല്ലാവരും…അച്ചുവും കിച്ചുവും ഡിഫെൻഡർ തുടച്ചു മിനുക്കി എടുക്കുന്നുണ്ട്. ചെക്ക്ഷർട്ടും ഉള്ളിൽ റൗണ്ട് നെക്ക് ടീഷർട്ടും ഒരു ജീൻസുമാണ് രണ്ടുപേരുടേം വേഷം ഷർട്ടിന്റെ മൂന്നാല് ബട്ടൺ തുറന്നു കിടക്കുന്നു ഡിസൈൻ ഒന്നാണെങ്കിലും രണ്ടു ഷർട്ടിന്റേം നിറം വിത്യസ്തം ആണ്.
മുടി ജൽ തേച്ചു ഒതുക്കി വെച്ചിട്ടുണ്ട് നല്ല ഉള്ളുള്ള കോലൻ മുടിയാണ് രണ്ടു പേർക്കും സൈഡും ബാക്കുമൊക്ക്കെ വളർത്തിയിട്ടിട്ടുണ്ട് മുന്പിലെ കുറച്ചു മുടി എപ്പോഴും നെറ്റിയിലേക്ക് വളഞ്ഞു വീണു കിടക്കും. നീല കലർന്ന വെള്ളാരം കണ്ണുകൾ ആണ് രണ്ടുപേർക്കും പൂച്ചക്കണ്ണുകൾ അതു അമേരിക്കയിൽ ജനിച്ചതിന്റെയോ എന്തോ കുടുംബത്തിൽ മാറ്റാർക്കുമില്ല.. അമ്മമാരു കളിയാക്കുമെങ്കിലും അവരുടെ സൗന്ദര്യം അങ്ങനെ തന്നെ കിട്ടിയിട്ടുള്ള മക്കൾ.