“ഹി ഹി ഹി……” രണ്ടും ഇളിച്ചു കാണിച്ചോണ്ട് അകത്തേക്ക് പോയി….
“സമ്മുമ്മേം സരുമ്മേം എവിടെ വാസുമ്മേ…?”
“ആ കുളത്തിൽ കിടന്നു മറിഞ്ഞിട്ടു ഇപ്പോ മേലോട്ട് കേറിയതെ ഉള്ളൂ രണ്ടും…. അവരെ വിളിച്ചിട്ടു വാ ചായ കുടിക്കാം…”
“ഇപ്പോ വരാം വാസുമ്മേ….”
“ഓയ് എന്താണിവിടെ സുന്ദരികൾ രണ്ടും കൂടി പരിപാടി…”ബെഡിൽ ഇരുന്നവർക്കിടയിലേക്ക് ചാടി കേറി രണ്ടും കൂടി…
” ഹോ പേടിപ്പിച്ചു കളഞ്ഞല്ലോ കുരുപ്പോളെ… “അച്ചുന്റെ കൈത്തുടയിൽ ഒന്ന് കൊടുത്തോണ്ട് സമ്മു പറഞ്ഞു…
” ആഹ് വേദനിച്ചമ്മ…. “സാരമില്ലാട്ടോ തൂത്തോ… എങ്ങാട്ടാരുന്നു അമ്മച്ചനും കൊച്ചുമക്കളും കറങ്ങാൻ പോയെ..? ഞങ്ങൾ ഇവിടുന്നു നടന്നു.. നടന്നു… നടന്നു….. നമ്മടെ പാടോം പറമ്പുമൊക്കെ കണ്ടു പിന്നേം നടന്നു.. നടന്നു… നടന്നു…..ക്ഷേത്രത്തിൽ എത്തി അവിടെ ആലിന്റെ ചോട്ടിലിരുന്നു അൽപ സ്വല്പം വായിനോട്ടം ഒക്കെ കഴിഞ്ഞു വരുവാ…”
“എന്നിട്ടു എത്ര പേരെ കണ്ടു വായി നോക്കിട്ടു..”ഓഹ് എല്ലാം തൈ കിളവിമാരാരുന്നെന്നു ഞങ്ങടെ സൈസിൽ ഉള്ളതൊന്നും അമ്പലത്തിൽ വരൂല്ലന്ന് തോന്നണു…”
“അയ്യോടാ കഷ്ടായി പോയില്ലോ…”
“സാരമില്ല കിളുന്ത് കുട്ടികളൊന്നും ഞങ്ങളുടെ വരവറിഞ്ഞിട്ടില്ലല്ലോ നാളെ എല്ലാരേം കാണാല്ലോ അപ്പൊ ഇനി മുതൽ ക്ഷേത്രത്തിൽ തിരക്ക് കൂടി കോളും…”
“അയ്യടാ എന്ത് നല്ല നടക്കാത്ത സ്വപ്നം രണ്ടു സുന്ദരന്മാര്…. സുന്ദരന്മാര് നടക്കങ്ങോട്ട് ചായ കുടിക്കാം.. വൈകിട്ടു സൗദാമിനി ചേച്ചി എന്തൊക്കെയോ സ്പെഷ്യൽ ഉണ്ടാക്കിട്ടുണ്ട്…”