“മക്കൾക്കെന്നെ മനസിലായില്ലേ…?”
“മനസിലായി നാരായണേട്ടാ ഞങ്ങൾക്കൊരു വഴികാട്ടിയെ ഒപ്പിച്ചു തന്ന ആളെ ഞങ്ങൾ മറക്കുമോ..?”
“ഇവരെ ആദ്യം കണ്ടപ്പോ മറ്റുള്ളവർക്കൊക്കെ ഒരുപോലെ സാമ്യമുള്ളവരെ കണ്ടതിന്റെ അത്ഭുതം എനിക്കാണേൽ എവിടെയോ കണ്ടു നല്ല നല്ല മുഖം പരിചയം… ഇവരങ് പോയി കഴിഞ്ഞപ്പോഴാ വീരഭദ്രൻ അങ്ങൂന്നിനെ പോലെന്നു തോന്നിയെ തെറ്റിയിട്ടില്ല അദ്ദേഹം തന്നെ ആ ഒരു തലയെടുപ്പും മുഖസാമ്യോം ഒക്കെ അതേപോലെ തന്നെ.. ഉണ്ണിമോളേം കിങ്ങിണിമോളേം കാണാൻ പറ്റിയില്ല…
“നാളെ വരൂടോ അന്നദാനത്തിന് എല്ലാരും വരും അപ്പോ എല്ലാർക്കും കാണാം..”
“ശരിയെന്നാൽ തന്റെ പണികളൊക്കെ നടക്കട്ടെ ഒന്നിനും ഒരു കുറവും വരരുത് 5 തരം പായസത്തോടൊപ്പം 21 കറികളോട് കൂടിയ ഊണ്.”
“ഒക്കെ പിള്ള ചേട്ടൻ പറഞ്ഞിട്ടുണ്ട് ദേഹണ്ണക്കാരൻ എത്തിയിട്ടുണ്ട് എല്ലാം കണ്ടറിഞ്ഞു ചെയ്തോളാം “എന്നാൽ ഞാൻ അങ്ങോട്ടു…”
“ശരി ഞങ്ങളും ഇറങ്ങുകാണു..”
“എവിടെയാരുന്നു നിങ്ങൾ കുട്ട്യോളേം കൂട്ടി കൊണ്ട് പോയേ… സമയമെത്രായീന്നാ വിളക്ക് വെക്കണതിന് മുന്നേ വീട്ടിൽ കേറണമെന്നറിയില്ലേ നിങ്ങൾക്ക്….”
“എന്റെ വസുമ്മേ ഞങ്ങൾ ക്ഷേത്രത്തിൽ പോയി അവിടിരിക്കുവാരുന്നു. ദേവച്ഛന്റെ തൈ കിളവൻ ഫ്രണ്ടസിനൊക്കെ ഞങ്ങളെ പരിചയപെടുത്തുവായിരുന്നു… വാർത്തമാനമൊക്കെ പറഞ്ഞു സമയം പോയതറിഞ്ഞില്ല… അതിനിങ്ങനൊക്കെ ദേവച്ചനെ പേടിപ്പിക്കാവോ…”
” അടി…. എന്റെ കെട്ട്യോനെ കളിയാക്കണോ….? “