“അതെയോ… നിങ്ങളെന്നെ പിന്നേം പിന്നേം അത്ഭുതപെടുത്തുകയാണല്ലോ മക്കളെ.. സന്തോഷമാട മക്കളെ എനിക്ക് നിങ്ങളിങ്ങനെ ചിന്തികുവേം പറയുവേം ഒക്കെ ചെയ്യുമ്പോ.ഇക്കണ്ട സ്ഥലമൊക്കെ ഈ കാട് പിടിച്ച് പോകുന്ന കാണുമ്പോ സങ്കടമാണ് കുട്ട്യോളെ എനിക്കു. എന്റെ അച്ഛന്റെ കാലത്തൊക്കെ ഈ വയല് നിറച്ചു നെൽകൃഷിയും പറമ്പ് നിറയെ വാഴകളും പച്ചകറികളും ഒക്കെയായി കാണാൻ തന്നെ ഒരു അഴകായിരുന്നു.എന്റെ കാലത്തു ഇതൊക്കെ നശിച്ചു പോണത് കാണുന്നത് സങ്കടം തന്നെയാ എനിക്ക്.
ഇങ്ങനെ രണ്ടു ചെറുമക്കൾ ഉണ്ടെന്നറിഞ്ഞപ്പോഴേ നിങ്ങളുടെ പേരിലേക്ക് സ്വത്തുക്കളൊക്കെ മാറ്റിയിരുന്നു ഞാൻ. അന്ന് എന്റെ അനിയനും മക്കളുമൊക്കെ പറഞ്ഞത് അവരിങ്ങോട്ടൊക്കെ ഇനി വരുമോ വന്നാൽ തന്നെയിവിടെ നിക്കുമോ അവിടൊക്കെ ജീവിച്ചതല്ലേ ഇവിടമൊക്കെ ഇഷ്ടമാകുമോ അമ്മച്ചനും അമ്മമ്മേം എന്നൊക്കെ പറഞ്ഞാൽ അവർക്കിഷ്ടം കാണുമോ.
ഇതൊക്കെ കേട്ടു എന്റെ വസു അന്നൊരുപാട് സങ്കട പെട്ടതാ. ഇപ്പോ ഇപ്പോ എനിക്കൊരുപാടു സന്തോഷമുണ്ട് എന്റെ മക്കളും കൊച്ചു മക്കളും ഈ ദേവരാജ വർമയുടെ അഭിമാനമാ….” അച്ചുവും കിച്ചുവും ദേവരാജന്റെ തോളിലൂടെ കൈയിട്ടു ചേർത്ത് പിടിച്ചു.
“ഇതെന്താ അമ്മാച്ഛനും ചെറുമക്കളും നാട് കാണാൻ ഇറങ്ങിയതാ?” അതേടോ നാരായണ താൻ എങ്ങടാ..?
നാളെ അന്നദാനമില്ലേ അതിന്റെ ലിസ്റ്റ് എടുത്തു സാധനങ്ങൾ ഇങ്ങെത്തിക്കണ്ടേ.. ”
“ആ നടക്കട്ടെ കാശൊക്കെ പിള്ളയിങ്ങെത്തിക്കും.. ”
“പിള്ള ചേട്ടൻ കാശു കൊണ്ട് തന്നു ഞാൻ അതാ കൈയോടെ ലിസ്റ്റ് എടുത്തേക്കാം എന്ന് കരുതിയിങ് പോരുന്നേ…”