അവളുടെ ഫിസിക്‌സും കെമിസ്ട്രിയും മാത്ത്സും നോട്ടബുക്കുകൾ മാറി മാറി ഓടിച്ചു നോക്കിയ ശേഷം പത്മിനി മാഡം അവളെ നോക്കി ഒന്നു മുരടനക്കി…
“ഷൈനി ഇത്രയും പതെറ്റിക്ക് കണ്ടീഷനിൽ ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല… സീ മിസ്റ്റർ ജെയിംസ് ഈ കുട്ടി നോട്ടു ബുക്കിൽ എന്തൊക്കെയാണ് എഴുതികൂട്ടിയിരിക്കുന്നത് എന്ന്…”
പത്മിനി മാഡം അവളുടെ നോട്ട്ബുക്കുകൾ അവളുടെ പപ്പയ്ക്ക് കൈമാറി..
“പകുതിയിൽ കൂടുതൽ ദിവസവും നോട്ടൊന്നും എഴുതിയിട്ടില്ല.. എഴുതിയവ തന്നെ വായിക്കാനാവാത്ത പരുവവും… പിന്നെ ഇതിൽ ഉള്ളത് ഇന്ത്യയുടെ ഭൂപടം… പക്ഷികളുടെ ഡ്രോയിങ്… മിക്കി മൗസ് അങ്ങിനെയെന്തെല്ലാമൊക്കെയോ ആണ്… ഷൈനി ആർട്സിനല്ല ചേരാൻ പോവുന്നത് എന്നു ഓർമ്മവേണം.. എൻജിനിയറിങ് ആണ്… ഇത്രയും റെസ്പോണ്സിബിലിറ്റി ഇല്ലാത്ത സ്റ്റുഡന്റ്നെ എന്റെ കരിയറിൽ തന്നെ അപൂർവ്വമായേ കണ്ടിട്ടുള്ളൂ..”
പത്മിനി മാഡം ഷൈനിയെ രൂക്ഷമായി തുറിച്ചു നോക്കിക്കൊണ്ടാണ് അവളുടെ പപ്പയോട് അത് പറഞ്ഞത്..”മാഡം, ഓഫീസിലെ ജോലിത്തിരക്കുകൾ കാരണം ഇവളുടെ പഠനത്തിൽ എനിക്ക് തീരെ ശ്രദ്ധിക്കാൻ കഴിയാറില്ല മാഡം.. ഇവളെ എങ്ങിനെയെങ്കിലും മാഡം ഒന്നു നേർവഴിക്ക് ആക്കിത്തരണം… അതിനു മാഡം എന്തു മെത്തേഡ് പ്രയോഗിച്ചാലും സാരമില്ല… ഇത്രയും സ്പോയിൽഡ് ആയ ഇവളെ എങ്ങനെ മാനേജ് ചെയ്യണം എന്ന് എനിക്കറിയാത്തത് കൊണ്ടാണ് ഞാൻ മാത്തച്ഛൻ വഴി മാഡത്തെ കോണ്ടാക്ട് ചെയ്തതും ഇന്ന് തന്നെ ഇങ്ങോട്ട് വരാൻ പറഞ്ഞതും..”
ഒരു ഒറ്റ നിമിഷം കൊണ്ട് തന്റെ ആകുലതകൾ മുഴുവൻ ജെയിംസ് അവരോട് പറഞ്ഞപ്പോൾ അവർ അത് ശ്രദ്ധാപൂർവ്വം തന്നെ കേട്ടിരുന്നു..