ഒരിക്കൽ റീന മിസ് ടൗണിൽ ഷോപ്പിങ്ങിന് പോയപ്പോൾ ഷൈനിയുണ്ട് ഒരു ബോയ്ഫ്രണ്ടിനൊപ്പം മാളിൽ കറങ്ങുന്നു. റീന മിസ് ഒരു പ്രോസ്ടിട്യൂറ്റ്നെ നോക്കും പോലെ അവൾ നോക്കി നടന്നുപോയി.. പക്ഷെ അതും അവർ അവളുടെ പപ്പയെ വിളിച്ചറിയിച്ചതാ.. ഒടുക്കം വിളിച്ചറിയിച്ച ആള് പ്രതിയായി… ഷൈനി അവളുടെ സുഹൃത്തിനൊപ്പം ഔട്ടിങ്ങിനു പോവുന്നത് വീട്ടിൽ പറഞ്ഞിട്ടുണ്ടായിരുന്നു എന്നാ അവളുടെ പപ്പ പറഞ്ഞത്.
റീന മിസ്സെപ്പോഴും അവളുടെ പപ്പയോട് മോളെ ഹോസ്റ്റലിൽ തന്നെ നിർത്താൻ പറഞ്ഞിട്ടുള്ളതാ… പക്ഷെ മകളെ വിട്ടിരിക്കാൻ അദേഹത്തിനു മടി.
ഷൈനിയുടെ കയിൽ നിന്നും ലെറ്റർ വാങ്ങിയ ശേഷം റീന മിസ് ലെറ്ററിലേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി.. അവളുടെ പപ്പയുടെ ഒപ്പ് തന്നെയാണ് അതെന്ന് ഉറപ്പു വരുത്തി. അതിനു ശേഷം ഷൈനിയെ അടിമുടി ഒന്ന് ചുഴിഞ്ഞു നോക്കി.
“കുട്ടിക്ക് കുറച്ചുകൂടി നീളമുള്ള ഒരു സ്കർട്ട് ധരിച്ചൂടെ”
അവർ അധികാര ഭാവത്തിൽ ചോദിച്ചു.
ഷൈനിക്ക് ആ നേരത്തെ രംഗം ഒന്ന് ശാന്തമാക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ.. എന്നാൽ ഈ ഇൻസ്റിറ്റ്യൂട്ട് തമാശ പറയാൻ സാധിക്കുന്ന ഒരു സ്ഥലമല്ലെന്ന് അവൾക്ക് ബോധ്യമില്ലെന്ന് അവൾ പറഞ്ഞ വാക്കുകളിലുണ്ടായിരുന്നു..
“മാം ഞാൻ വേഗം വളരുന്നുണ്ടാവും മിസ്.. അതു കൊണ്ടാണ് വാങ്ങിച്ച ഡ്രസ്സ് ഒക്കെ വേഗം ചെറുതാവുന്നത്..” അവൾ ഒരു ചെറു പുഞ്ചിരിയോടെ മിസ്സിനോട് പറഞ്ഞു..
മിസ്സിന്റെ കണ്ണുകളിൽ കോപം ജ്വലിക്കുന്നതവൾ കണ്ടു.. എന്നാൽ ഒന്നും മിണ്ടാതെ അവളെ സീറ്റിലേക്ക് ചൂണ്ടി പറഞ്ഞയച്ചു കൊണ്ട് മിസ് ക്ലാസ് തുടങ്ങുകയാണുണ്ടായത്..