നിരാശ കലർന്ന മനസ്സുമായാണ് അവൾ അന്ന് ക്ളാസിലേക്ക് കയറിയത്. ക്ലാസ് – എഫ് ലായിരുന്നു അവൾ ഉണ്ടായിരുന്നത്. എൻജിനിയറിങ് ബാച്ചുകൾ ക്ലാസ് എ – മുതൽ ക്ലാസ് – എഫ് വരെയായിരുന്നു.. ഇൻസ്റ്റിറ്റ്യൂട്ട്ലെ തന്നെ ഏറ്റവും കുറഞ്ഞ മാർക്ക് സ്‌കോർ ചെയ്യുന്ന കുട്ടികളായിരുന്നു എഫ് ക്ലാസിൽ ഉണ്ടായിരുന്നത്. ഓരോ ആഴചയിലും നടത്തപെടുന്ന എക്‌സാമിന്റെ മാർക്കനുസരിച്ചായിരുന്നു കുട്ടികളെ ക്ലാസ് മാറ്റിയിരുന്നത്. മാനസികമായി കുട്ടികളെ തങ്ങളുടെ നിലവിലെ അവസ്ഥയും, പഠനത്തിന് കാണിക്കേണ്ട ശ്രദ്ധ പുലർത്താനുമാണ് ഇങ്ങിനെ ചെയ്യുന്നത് എന്നാണു പപ്പയോട് ഒരിക്കൽ ഇതിനെപറ്റി പരാതി പറഞ്ഞപ്പോൾ പപ്പ ഇൻസ്റ്റിറ്റ്യൂട്ട്ൽ നിന്നും ചോദിച്ചു മനസ്സിലാക്കിയത്.. മെഡിക്കൽ ക്ളാസുകൾ വേണ്ടവർക്കായി ക്ലാസ് m ഉം ഉണ്ടായിരുന്നു.
ഷൈനി ക്‌ളാസിൽ കയറിയ പാടെ മുറിയിലുള്ള മറ്റു പെൺകുട്ടികളെ ശ്രദ്ധിച്ചു. പതിനെട്ട് തൊട്ടു ഇരുപത് വയസു വരെയുള്ള പെൺകുട്ടികളുടെ നിരാശരായ ഒരു സംഘം. അതിൽ പകുതിയിലേറെ പേര് കണ്ണടക്കാരികൾ. നല്ല കട്ട ബുദ്ധിജീവി ലുക്കുണ്ടെങ്കിലും അവർക്കും ഏറ്റവും മാർക്ക് കുറഞ്ഞവരുടെ ഈ ക്‌ളാസ്സിലെത്താനേ സാധിച്ചുള്ളൂ.. കെമിസ്ട്രയിലെയും കണക്കിലെയും ഫിസിക്സിലെയും ഫോര്മുലകകൾ ഓർത്തുകൊണ്ടേയിരിക്കുന്ന തലകൾ.. ഷൈനിക്കും കടുത്ത നിരാശ അനുഭവപ്പെട്ടു. റീന മിസ്സിന്റെ ഇനോർഗാനിക് കെമിസ്ട്രി ക്ലാസ് തുടങ്ങാൻ ഇനി പതിനഞ്ചു മിനിറ്റ് സമയമേയുള്ളൂ..
ഷൈനി ബെഞ്ചിൽ പോയിരിക്കാൻ നേരം അവളുടെ അടുത്ത ഇരിക്കുന്ന കവിത അവളെ ചുഴിഞ്ഞൊന്നു നോക്കി..
“ഇന്നലെ വയറു വേദനയായിരുന്നോടി..”
പെണ്ണ് ഉറക്കെ ചോദിച്ചു.. മറ്റുള്ള കുട്ടികളെല്ലാം ഒരു വേള അവളുടെ മുഖത്തേക്ക് മാത്രം നോക്കിയിരിപ്പായി..
ഈ പെണ്ണിന്റെ കാര്യം.. എന്ത് എങ്ങനെ ചോദിക്കണമെന്നുള്ള ബോധമില്ല.. എന്നാലും ഷൈനിക്ക് കവിതയെ ഇഷ്ടമായിരുന്നു..