“പക്ഷെ…. മിസ്… എനിക്ക് ആ ലീക്കായ പേപ്പർ കിട്ടിയിരുന്നില്ല… ഞാൻ ഡേ സ്കോളർ അല്ലെ മിസ്..”
“നീ ഡേ സ്കോളർ ആണെന്നെല്ലാം എനിക്കറിയാം.. അത് കുട്ടി എന്നെ ഓർമ്മിപ്പിക്കണം എന്നില്ല.. പിന്നെ ഒരു പേപ്പർ ലീക്കായിട്ടുണ്ടെങ്കിൽ അത് ഷൈനിക്ക് കിട്ടിയില്ല എന്നു മാത്രം ഞാൻ വിശ്വസിക്കില്ല.. കുട്ടിയുടെ പപ്പ എത്രയോ പണമാണ് ഹോസ്റ്റൽ ഫീസിനും മെസ്സ് ഫീസിനും വെറുതെ കൊടുക്കുന്നത്.. അതും കുട്ടി ഹോസ്റ്റലിൽ നിന്നു പഠിക്കാൻ ഇഷ്ടമല്ല എന്നു പറഞ്ഞ ഒറ്റ കാരണം കൊണ്ട്.. വീട്ടിൽ നിന്നിട്ട് പോലും തനിക്ക് ഒന്നും പഠിക്കാൻ ആവുന്നില്ല..ഒരു ലീക്കായ പേപ്പറിന്റെ advantage പോലും എടുക്കാൻ അറിയില്ല.. ഇതൊന്നും പോരാഞ്ഞ് അടിക്കടി ലീവും, അതും ഓരോ കള്ളത്തരവും പറഞ്ഞുകൊണ്ട്.. ആണുങ്ങൾ തുറിച്ചു നോക്കും പോലുള്ള സ്കർട്ടുകളും ഡ്രസ്സുകളും മാത്രമേ ഇട്ടു നടക്കത്തുള്ളൂ.. പിന്നെ ടീച്ചർമാർ എന്തെങ്കിലും സംസാരിക്കുമ്പോഴോ, മര്യാദയില്ലാത്ത ഓരോ തർക്കുത്തരവും.. നിനക്കൊരു കാര്യമറിയുമോ… നിന്നെ ഞാൻ ഇന്ന് പണിഷ് ചെയ്യാൻ പോവുന്നത് നിനക്ക് ലോവസ്റ്റ് മാർക്ക്‌സ് കിട്ടിയത് കൊണ്ട് മാത്രമല്ല.. വീട്ടിൽ നിന്നും നല്ല ശീലങ്ങളൊന്നും പഠിക്കാത്ത, വളർത്തുദോഷവും തല്ലുകൊള്ളിത്തരവും കൊണ്ടു നടക്കുന്ന നിന്റെ തലയിൽ ഇത്തിരി വെളിച്ചം കയാറാനാണ്..””
റീന മിസ് പല്ലിറുമ്മി കൊണ്ട് പറഞ്ഞു..
“ഞാൻ സത്യമാണ് മിസ് പറയുന്നത്.. ഈ എക്സാമിന്റെ പേപ്പർ ലീക്കായി മിസ്.. ഞാൻ നല്ലവണ്ണം പഠിച്ചിരുന്നു മിസ്…” അവൾ തേങ്ങിക്കരഞ്ഞുകൊണ്ട് പറഞ്ഞു..