“ഞാൻ പറയുന്നതിന് ഇടയ്ക്ക് കയറി തർക്കുത്തരം പറയാൻ നിനക്കെങ്ങനെ ധൈര്യം വന്നു..”
“മിസ്… ഞാൻ എനിക്ക് ലോവസ്റ്റ് മാർക്ക് വരാനുണ്ടായ സാഹചര്യം explain ചെയ്യാനായിരുന്നു..”
“സ്‌ഥിരമായി നാണമില്ലാതെ ലാസ്റ്റ് റാങ്ക് വാങ്ങുന്നതും പോര ഇനിയതിനൊക്കെ ഓരോ silly explanations ഉം…. ഇത്തവണത്തേക്ക് കുട്ടിക്ക് ഒരു വാണിംഗ് തരാം എന്നാ ഞാൻ വിചാരിച്ചിരുന്നത്.. പക്ഷെ ഇനി പണിഷ്മെന്റ് ശരിക്കും തന്നിട്ടെ കാര്യമുള്ളൂ എന്ന് മനസ്സിലായി.. ഇത്തവണയും വിട്ടാൽ നീ ഇനിയും ഇത് ആവർത്തിക്കും..”
“മിസ്… ഈ എക്സാമിന് ഞാനൊഴികെ ക്ലാസിലെ എല്ലാവരും cheat ചെയ്തു മിസ്… Question paper ലീക്ക് ആയിപ്പോയിരുന്നു മിസ്..”
റീന മിസ് അന്നേരം ക്ളാസിനെ ഒന്നു തുറിച്ചു നോക്കി..
ചിലർ മിസ്സിന്റെ മുഖത്തേക്ക് നോക്കാതെ തല താഴ്ത്തുന്നുണ്ടായിരുന്നു.. ചിലരാകട്ടെ ഷൈനിയുടെ മുഖത്തേക്ക് കരുണയോടെ നോക്കുന്നുണ്ടായിരുന്നു.. എന്നാൽ ഇതെല്ലാം ഇവളെന്തിന് വിളിച്ചു പറയുന്നു എന്ന മട്ടിൽ മറ്റു ചില പെണ്കുട്ടികൾ കൂടി അവളുടെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു..
റീന മിസ്സിനു ആദ്യം ദേഷ്യമാണ് വന്നത്..
“ഷൈനി ഈ പറഞ്ഞത് ശരിയാണോ..???? Question പേപ്പർ ലീക്കായിരുന്നോ???”
അവർ ദേഷ്യത്താൽ അലറിക്കൊണ്ട് ചോദിച്ചു..സോനയും കവിതയും ഇരിക്കുന്ന ബെഞ്ചിന് അടുത്തുകൂടി മിസ് നടന്നപ്പോൾ അവരുടെ മുഖം ഭയം കൊണ്ടു വിളറുന്നത് ഷൈനിക്ക് കാണാമായിരുന്നു..
ക്ലാസിൽ ഒന്നു ചുറ്റി നടന്ന ശേഷം റീന മിസ് വീണ്ടും ക്ലാസിന്റെ മുന്നിലേക്ക് വന്നു നിന്നു.
“ഇനി പേപ്പർ ലീക്കായി എന്നു തന്നെയിരിക്കട്ടെ… അപ്പോഴും ഷൈനിക്ക് തന്നെയാണ് ഈ ക്ലാസിലെ ലാസ്റ്റ് മാർക്ക് എന്നതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നത്..”
റീന മിസ് പറഞ്ഞു..