“സോ ഷൈനിയാണ് ഈ എക്‌സാമിലെ ഏറ്റവും ലോവസ്റ്റ് സ്‌കോറർ … ഷൈനി ഇങ്ങോട്ട് വരൂ..””
മിസ് അവളെ ക്ലാസിന്റെ മുന്നിലേക്ക് വരാൻ പറഞ്ഞതും അവളുടെ കാലുകൾ അറിയാതെ തന്നെ ചലിച്ചു തുടങ്ങി .. ബഞ്ചിൽ നിന്നും എഴുന്നേറ്റു പുറത്തിറങ്ങിയതും അവൾ ഒന്ന് വേച്ചു വീഴാൻ പോയി..
അവൾ പതിയെ താഴോട്ടു നോക്കി നടന്നു റീന മിസ്സിന്റെ അടുത്തേക്ക് ചെന്നു.. ആരുടെയും നോട്ടങ്ങളെ അഭിമുഖീകരിക്കാൻ ഷൈനിക്ക് അന്നേരം ആകുമായിരുന്നില്ല..
“ഷൈനിക്ക് ഇതൊരു പുതിയ കാര്യമല്ലല്ലോ.. എല്ലാ പരീക്ഷയിലും ലോവസ്റ്റ് തന്നെയാണല്ലോ ഷൈനി..”
റീന മിസ് അവളെ തുറിച്ചു നോക്കി.
ഷൈനിയ്ക്ക് അവരെ തിരിച്ചു നോക്കാനുള്ള ധൈര്യമില്ലായിരുന്നു.. അവൾ തറയിലോട്ടു തന്നെ നോക്കി നിന്നതെയുള്ളൂ.. ക്ലാസിലെ എല്ലാ കുട്ടികളുടെയും കണ്ണുകൾ തന്നിലേക്ക് മാത്രമാണെന്ന ബോധ്യം അവളെ വല്ലാതെ തളർത്തുന്നുണ്ടായിരുന്നു..
എന്തായിരിക്കും റീന മിസ് ചെയ്യാൻ പോവുന്നത്?? ക്ലാസ് മുഴുവൻ നിശ്ശബ്ദമായിരിക്കുകയാണ്…
“സോ ഷൈനി ഇന്ന് തിരിച്ചറിയാൻ പോവുകയാണ്.. ഇനിയൊരിക്കലും വിന്നേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട്ന്റെ ലാസ്റ്റ് റാങ്കിൽ കടിച്ചു തൂങ്ങിക്കിടക്കാൻ ഇങ്ങനെ പറ്റില്ലെന്ന്.. ഇനി ഇത് റിപ്പീറ്റ് ചെയ്യാൻ പാടില്ലെന്ന്..”
റീന മിസ് തന്റെ പരുക്കൻ ശബ്ദത്തിൽ ഒച്ചയെടുത്തു ഉറക്കെ പറഞ്ഞു.. ക്ലാസ് മുഴുവൻ നടുങ്ങി.. ഷൈനിയുടെ ശരീരത്തിലൂടെ വിയർപ്പൊഴുക്കി.. അവൾ നിന്ന് വിയർക്കുകയായിരുന്നു..
“അതുകൊണ്ടു ഷൈനി ഇന്ന്..”
“എനിക്ക് ഒരു കാര്യം പറയാനുണ്ട് മിസ്…” ഷൈനി പൊടുന്നനെ അവരുടെ സംസാരത്തിനു മദ്ധ്യേ കേറി പറഞ്ഞു..
റീന മിസ്സിന്റെ മുഖത്ത് ദേഷ്യം ഉരുണ്ടുകൂടുന്നത് അവൾ മുഖമുയർത്തിയപ്പോൾ കണ്ടു..