Day Scholars ആയി പഠിക്കുന്നവർ ഇൻസ്റിറ്റ്യൂട്ട് റിസെപ്ക്ഷനിൽ ഫോൺ ഏൽപ്പിക്കണം. അവർ അത് ലോക്കറിൽ വയ്ക്കുന്നതായിരിക്കും.അതായിരുന്നു അവിടത്തെ ചിട്ട.. ഹോസ്റ്റലിൽ ഉള്ളവരുടെ ഫോണാകട്ടെ എപ്പോഴും അവിടത്തെ വാർഡന്റെ കയ്യിലുമായിരിക്കും..
അന്നേ ദിവസം താഴെ റിസ്‌പ്ഷനിൽ, ഫോൺ കൊടുത്തശേഷം ഷൈനിയും ബിൽഡിങ്ങിന്റെ വരാന്തയിലേക്ക് നടന്നു. എല്ലാ പെൺകുട്ടികളും ധരിച്ചിരുന്ന വിന്നേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നീല ഷർട്ടിൽ അവളും ഒരാളായി അകത്തേക്ക് നടന്നു..
എല്ലാ പെൺകുട്ടികളും ജീൻസോ ലെഗ്ഗിൻസോ ആണ് അവിടെ ധരിച്ചിരുന്നത്. ചില പെണ്കുട്ടികളാകട്ടെ നീളൻ സ്കർട്ടുകൾ. ഷൈനി മാത്രമായിരുന്നു അൽപാൽപം മാത്രം മുട്ട് മാത്രം മറയുന്ന രീതിയിലുള്ള സ്കർട്ടുകൾ ധരിച്ചിരുന്നത്.. അവളല്ലെങ്കിലും സ്വല്പം ബ്യൂട്ടി കോൺഷ്യസ് ആയിരുന്നു എന്ന് തന്നെ പറയാം. എങ്കിലും അവളുടെ ക്ലാസ് ടീച്ചർ ആയിരുന്ന റീന മിസ്സിനു ഇതൊന്നും തീരെ ഇഷ്ടമായിരുന്നില്ല.
വിന്നേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട്ന്റെ കാര്യം പറയുകയാണെങ്കിൽ, അവിടെ ബോയ്സിന് മറ്റൊരു ബിൽഡിങ്ങിലായിരുന്നു ക്ലാസ്.ബോയ്സിന്റെയും ഗേൾസിന്റെയും ബിൽഡിങ്ങുകൾ തമ്മിൽ ഏകദേശം മുപ്പത് വാര അകലം കാണും.. അവയെ രണ്ടിനെയും കണക്ട് ചെയ്തിരുന്നത് ചെറിയ ഒരു പുൽത്തകിടിയും ഒരു കൊച്ചു ഗാർഡനും മാത്രമായിരുന്നു.. അതിലൂടെ ക്ളാസുകളെടുക്കാൻ ടീച്ചർമാർ മാത്രമാണ് ബിൽഡിങ്ങുകൾ ക്രോസ് ചെയ്തിരുന്നത്. സ്‌റ്റുഡന്റ്സിനു അത് മുറിച്ചു കടക്കാൻ അനുവാദം ഉണ്ടായിരുന്നില്ല.