“ഞാൻ മാക്സിമം എഴുതിയ ടെസ്റ്റ് ആടി ഇത്..”
തുളസി പറഞ്ഞു..
കവിതയും അവൾ പറഞ്ഞതിനോട് തലകുലുക്കി സമ്മതം അറിയിച്ചു..
അപ്പോൾ എല്ലാവരും അവരുടെ മാക്സിമം എഴുതിയ ടെസ്റ്റാണിതെന്ന് ഷൈനിക്ക് മനസ്സിലായി. റിസൽട്ട് അറിയും വരെ ഇനി ഏതായാലും കാത്തിരിക്കുകയെ നിവർത്തിയുള്ളു..
വൈകുന്നേരം തിരികെ ഡാഡിയുടെ കൂടെ കാറിൽ വീട്ടിലേക്ക് തിരിക്കുമ്പോൾ ഡാഡി ചോദിച്ചു.
“മോളെ നിനക്ക് നല്ല ടെൻഷൻ ഉണ്ടല്ലൊടി..??” ടെസ്റ്റ്ന്റെ ആണൊടി”
“അതേ പപ്പ”
ഷൈനി തലകുലുക്കി..
“നീ ഇത്തവണ കഷ്ടപ്പെട്ട് പഠിച്ചതല്ലേ..?? നീ തന്നെയാവും ഇപ്രാവശ്യം ക്ലാസ് ടോപ്പർ”
പപ്പ ചിരിച്ചു കൊണ്ട് പറഞ്ഞു..
“താങ്ക്സ് പപ്പ..”
ഷൈനിയും ചിരിച്ചു
“പിന്നൊരു കാര്യം മോളെ.. നാളെ നിന്നെ പിക്ക് ചെയ്യാൻ ഞാൻ വരുന്നുണ്ടാവില്ല.. നാളെ പപ്പ ഫ്രീ ആവാൻ രാത്രി എട്ടു മണിയെങ്കിലും ആവും.. പകരം ഭാസ്കരൻ അങ്കിളിനെ ഞാൻ വിടാം.. മോൾ ഇതേ നേരത്ത് 7 മണിയാവുമ്പോ ഇവിടെ റെഡിയായി നിന്നാൽ മതി..”
“ഒക്കെ പപ്പ..”
അന്ന് രാത്രി ഉറങ്ങാൻ കിടക്കുന്നേരം ഷൈനി അന്ന് നടന്ന എക്‌സാമിനെ കുറിച്ചു മാത്രമാണ് ചിന്തിച്ചത്.
“റീന മിസ് എന്തായാലും പേപ്പർ കറക്റ്റ് ചെയ്തു തരാൻ രണ്ടു ദിവസമെങ്കിലും എടുക്കും.. അതുവരെ ടെൻഷനൊന്നും വേണ്ട” – എന്നാ ശുഭാപ്തി വിശ്വാസത്തിലാണ് അവൾ അന്ന് കണ്ണുകളടച്ചത്..
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
“എടി ഷൈനി, ആ റീന മിസ് ആൻസർ പേപ്പർ ഒക്കെ നോക്കി തീർന്നേടി..” പിറ്റേ ദിവസം ക്ലാസിൽ ചെന്നപ്പോൾ ഷൈനി ആദ്യം കേട്ടത് ആ വാർത്തയാണ്.