“ശരിയാടി.. ഞാനാ ഇന്നലെ രാത്രി question പേപ്പർ ലിക്കാക്കിയത്..”.
“എന്നാലും അതെങ്ങനെ നടന്നെടി..??”
“ഇന്നാലെ റീന മിസ് ലാസ്റ്റ്ക്ലാസ് കഴിഞ്ഞു ഒരു നോട്ട് ബുക്ക് ഇവിടെ മറന്നു വച്ചു പോയത് ഓർമ്മയുണ്ടോ? ക്ലാസ് കഴിഞ്ഞു ഞാൻ അതെടുത്ത് സ്റ്റാഫ് റൂമിൽ കൊണ്ടുപോയി കൊടുത്തു..”
“ആ… ഓർമ്മയുണ്ട്..”
“പോകുന്ന വഴി ഞാൻ ആ ബുക്ക് വെറുതെയൊന്ന് തുറന്ന് നോക്കിയതാ.. അതിൽ നമ്മുടെ question പേപ്പർ ഉണ്ടായിരുന്നു.. അത് തിരിച്ചു കൊടുക്കുന്നതിനു മുൻപ് മാക്സിമം ചോദ്യങ്ങൾ ഞാൻ മനസ്സിലാക്കി എന്നിട്ടാ മിസ്സിനത് കൊടുത്തത്..”
“അതിന് ശേഷം ഇവൾ ഞങ്ങൾക്ക് എല്ലാവർക്കും ആ ചോദ്യങ്ങൾ ഷെയർ ചെയ്തു..” സോനാ ഒരു ചെറു ചിരിയോടെ പറഞ്ഞു..
“എന്നാൽ ചില ഗേള്സിന് ഞാൻ ഇത് അയച്ചു കൊടുത്തില്ല.. ലോ സ്‌കോർ ചെയ്യാൻ നമുക്ക് ആരെങ്കിലും ഒക്കെ വേണ്ടേ??”
അത് പറയുമ്പോൾ കവിതയുടെ ചുണ്ടിൽ വികൃതമായ ഒരു ചിരിയുണ്ടായിരുന്നു..
“അതിൽ കാര്യമില്ലെടി.. മിക്കവർക്കും അവരുടെ ഫ്രെണ്ട്സിന്റെ കയ്യിൽ നിന്നും അത് ഷെയർ ചെയ്ത് കിട്ടിയിട്ടുണ്ട്..” സോന പറഞ്ഞു..
ദേഷ്യത്താലും ഭയത്താലും ഷൈനിയുടെ മനസ്സ് മൂടിക്കെട്ടി.. അവൾ കവിതയുടെ രണ്ടു തോളിലും മാറിമാറി അടിക്കാൻ തുടങ്ങി..
“നീയെന്താടി ഈ കാണിക്കുന്നത്??”
തോള് തിരുമ്മിക്കൊണ്ടു കവിത ചോദിച്ചു..
“നീയെന്താടി എനിക്ക് അയക്കാഞ്ഞത്..??”
ഷൈനി അലറി..
അത് കേട്ട് മറ്റു ബഞ്ചുകളിലിരുന്ന പെണ്കുട്ടികളും അവളെ ഒരുവേള തിരിഞ്ഞു നോക്കിയ ശേഷം വീണ്ടും അവരുടെ ജോലികളിലേക്ക് മുഴുകി