“ഇവിടെ എല്ലാവരുടെയ്യും മുന്നില്‍ വച്ച് നിന്നെ spank ചെയ്യുന്നതിന് നാണമാണോ നിനക്ക് ഷൈനി”
സോന ചോദിച്ചു.
“നിങ്ങൾ വെറുതെ എന്നെ ശല്യപ്പെടുത്തല്ലേ.. ഞാനൊന്ന് പഠിച്ചോട്ടെ..”
ഷൈനിയുടെ തല ഒരിക്കൽ കൂടി പുകഞ്ഞു.. കൂട്ടുകാരികളുടെ കളിചിരികളിൽ നിന്ന് മുഖം തിരിച്ചുകൊണ്ടു അവൾ വീണ്ടും പുസ്തകത്തിലേക്ക് ഊളിയിട്ടു..
അന്ന് അവൾ അർധരാത്രിയാണ് ഉറങ്ങാൻ കിടന്നത്.. കിടക്കും മുൻപ് അവൾ ഒരിക്കൽ കൂടി തന്റെ നോട്ടുകൾ ഓടിച്ചു വായിച്ചു.. ഫോണിൽ അന്നേരം എന്തൊക്കെയോ മെസ്സേജുകൾ വരുന്നുണ്ടായിരുന്നു.. അവൾക്ക് അത് നോക്കാൻ മനസ്സ് വന്നില്ല.. ദൈവത്തെ വിളിച്ചുകൊണ്ടവൾ ഉറങ്ങാൻ കിടന്നു..
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
അങ്ങിനെ ആ ദിനം വന്നെത്തി.. ക്ലാസിൽ എത്തിയപ്പോൾ അവൾക്ക് തോന്നി അവൾ മാത്രമാണ് ഭയന്നിരിക്കുന്നതെന്ന്… മറ്റെല്ലാവരുടെയും മുഖത്ത് താരതമ്യേന ഒരു ആശ്വാസഭാവം പ്രകടമായിരുന്നു..
ഷൈനി കുറച്ചു നേരം സോനയെ നോക്കിയിരുന്നു.. അവൾ അന്നേരം എന്തോ ഒരു കടലാസിൽ നോക്കി വേഗം തന്റെ നോട്ടുകൾ റിവൈസ് ചെയ്യുന്നുണ്ടായിരുന്നു.
“എന്താടീ ആ പേപ്പർ??”
ഷൈനി ചോദിച്ചു..
“Question പേപ്പർ ” സോന പറഞ്ഞു..
“ങേ…!!! അതെങ്ങനെ??”
ഷൈനി ആശ്ചര്യത്തോടെ ചോദിച്ചു..
“ഇന്നലെ രാത്രി പേപ്പർ ലീക്കായെടി..’
“അതെങ്ങനെ..??”
“നീ നിന്റെ ഫ്രണ്ടിനോട് ചോദിച്ചു നോക്ക്.. കവിതയല്ലേ ആ ഇരിക്കുന്നത്..”
ഷൈനി അന്നേരം ചിരിച്ച മുഖത്തോടെ ഇരിക്കുന്ന കവിതയെ നോക്കി..
“ടീ കവിതെ… ഈ സോന എന്തൊക്കെയാ ഈ പറയുന്നത്..??”