തിരികെ അമ്മയും മകനും അവരവരുടെ മുറികളിലേക്ക് പോയി. കണ്ണുകൾ അടച്ചിട്ടും രണ്ടുപേർക്കും ഭീതി മൂലം ഉറങ്ങുവാൻ ശരിക്കും കഴിഞ്ഞില്ല ഏതോയാമങ്ങളിൽ രണ്ടുപേരും പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.
കാലത്തെ വിജയദേവ് ഉറക്കം ഉണരുമ്പോൾ അമ്മ അടുക്കളയിൽ തിരക്കിലാണ്. മുനിയമ്മ എത്തിയിട്ടില്ല വിജയദേവ് കട്ടിൽ നിന്ന് എഴുന്നേറ്റ് കനകാംബിരി അമ്മയുടെ മുറിയിൽ പോയി നോക്കി അവർ കണ്ണുകൾ അടച്ച് കിടക്കുകയാണ് തിരികെ ജയ ടീച്ചറുടെ കുളിമുറിയിൽ പോയി കയ്യും മുഖവും ഒക്കെ കഴുകി അടുക്കളയിലേക്ക് ചെന്നു.
ആ… നീ എഴുന്നേറ്റോ. ഞാൻ ഇന്ന് വീടിൻറെ ഉടമസ്ഥനെ വിളിച്ച് ഇക്കാര്യം സംസാരിക്കാം വിജയ് ദേവ് അമ്മയോട് പറഞ്ഞു. അത് വേണ്ട… വിജയ് ടീച്ചർ പറഞ്ഞു. എന്തുകൊണ്ട് വേണ്ട അമ്മേ പിന്നെ എങ്ങനെ രാത്രി നമ്മൾ ഭീതിയിൽ കഴിയും. വേണ്ട… ടീച്ചർ പറഞ്ഞു തുടങ്ങി നമ്മൾ ഇക്കാര്യം ആരോടെങ്കിലും സംസാരിച്ചാൽ ഇത് നമുക്ക് രണ്ടുപേർക്കും മാനസിക പ്രശ്നം ഉള്ളതുകൊണ്ടാണ് എന്നുള്ള രീതിയിൽ ആളുകൾ പറഞ്ഞു പരത്തും. തന്നെയുമല്ല ഇത്രയും സൗകര്യമുള്ള,
എനിക്ക് പോയി വരാൻ പറ്റുന്ന വീട് അടുത്തെങ്ങും ഇല്ല താനും മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ വല്യമ്മയുടെ മുറിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് അറിയണം. നമുക്ക് മുനിയമ്മയോട് രാത്രിയിൽ വല്യമ്മയുടെ മുറിയിൽ കൂട്ടുകിടക്കാൻ പറയാം. ഈ കാര്യം ഇതിനു മുൻപ് ഒരിക്കൽ ഞാൻ അവരോട് ഒന്ന്പ്റഞ്ഞതാണ് അന്ന് അവർ അതിന് തയ്യാറായില്ല. ഒരു 5000 രൂപ കൂടി കൂടുതൽ അവർക്ക് നൽകാം എന്ന് പറയാം ഒരുപക്ഷേ അവർ സമ്മതിച്ചെന്നിരിക്കും.