കഴിഞ്ഞ ദിവസം ഉണ്ടായതുപോലെ തന്നെ.. ഈ മുറിയിൽ എന്തോ പ്രശ്നമുണ്ട്. നമുക്ക് ആരെയെങ്കിലും വിളിച്ച് പറയാം. ജെയടീച്ചർ വിജയ്യുടെ കൈകളിൽ ഇറൂക്കി പിടിച്ചു കൊണ്ട് വലിഞ്ഞ മുറുകിയ മുഖത്തോടെ അവനോട് പറഞ്ഞു.
ഈ രാത്രിയിൽ ആരെ വിളിക്കാനാ നേരം വെളുക്കട്ടെ വിജയ് മറുപടി പറഞ്ഞു. കനകാംബിരി അമ്മയുടെ മുറിക്ക് ഒരു ജനൽ മാത്രമേയുള്ളൂ അതാകട്ടെ നന്നായി അടച്ച് ബലവത്തായ കൊളുത്തുകളോട് കൂടിയതും ആണ് വല്ലപ്പോഴും മാത്രം മുനിയമ്മ തുറന്നു കാറ്റും വെളിച്ചവും കയറാൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന മൂന്ന് പാളികളോട് കൂടിയ ഇരുമ്പ് ജനൽ ആയിരുന്നു അത്.
കർട്ടൻ ഇട്ടു മറച്ചിരുന്ന ജനലിന്റെ കൊളുത്തുകൾ എല്ലാം ശരിയാണോ എന്ന് ഒരിക്കൽ കൂടി ജയ ടീച്ചർ പരിശോധിച്ചു. പഴയതുപോലെ കനകാംബിരി അമ്മയെ വീണ്ടും പുതപ്പ് എടുത്തു പുതപ്പിച്ച ശേഷം ഫ്ലാസ്‌ക്കിൽ അവർക്കായി കരുതി വെച്ചിരുന്ന വെള്ളം സ്പൂണിലൂടെ അവരുടെ വായിലേക്ക് പകർന്നു കൊടുത്തു.
വെള്ളം കുടിച്ചശേഷം പതിയെ നോർമൽ അവസ്ഥയിലേക്ക് വന്ന കനകാംബിരിയമ്മ തൻറെ നിറഞ്ഞ കണ്ണുകൾ കൊണ്ട് ജെയ ടീച്ചറെ നോക്കി. കനകാംബിരി അമ്മയ്ക്ക് വ്യക്തമായി സംസാരിക്കാൻ ആകുമായിരുന്നില്ല. മുറിയുടെ ഉൾവശം നിന്ന സ്ഥലത്തു നിന്നുകൊണ്ടുതന്നെ വിജയ് നന്നായ്ഒന്ന് നോക്കി ഒന്നും അസ്വാഭാവികമായി കാണാനില്ല.
ജയടീച്ചർക്കും, വിജയ്ക്കും എന്താണ് അവിടെ സംഭവിക്കുന്നത് എന്നതിന് വ്യക്തമായ ഒരു അറിവും ഉണ്ടായിരുന്നില്ല.
എന്തായാലും നാളെ പുലരുമ്പോൾ ഇതിന് ഒരു പരിഹാരം ഉണ്ടാകണമെന്ന് തന്നെ ജയ ടീച്ചർ വിചാരിച്ചു.