പതിവുപോലെ അത്താഴത്തിനു ശേഷം വിജയ് അവന്റെ മുറിയിലും ജയ ടീച്ചർ കനകാംബിരി അമ്മയുടെ മുറിയിൽ പോയി അവരെ ഒന്ന് നോക്കിയ ശേഷം ടീച്ചറുടെ മുറിയിലേക്കും കിടക്കുവാനായി പോയി.
രാത്രിയിൽ എന്തോ പേടിപ്പെടുത്തുന്ന ശബ്ദം കേട്ടാണ് ടീച്ചർ ഞെട്ടി ഉണർന്നത് അതേസമയം വിജയ് ദേവും ആ ശബ്ദം കേട്ട് ഞെട്ടി ഉണർന്നു. മൊബൈലിൽ സമയം നോക്കിയ വിജയദേവ് വെളുപ്പിനെ ഒരു മണിയായിരിക്കുന്നു എന്ന് മനസ്സിലാക്ക് കുറച്ചു സമയം കൂടി വിജയദേവ് അനങ്ങാതെ പുതപ്പിൽ തന്നെ കിടന്നു. ജയ ടീച്ചർ ആകട്ടെ തന്റെ മുറിയിൽ നിന്നും പുറത്തുവന്ന് പ്രധാന ഹാളിലും അടുക്കളയിലും ഒക്കെ പോയി നോക്കി. ഇനി ഏതെങ്കിലും തസ്കരന്മാർ തൻറെ വീടിനുള്ളിലേക്ക് കയറാൻ ശ്രമിക്കുന്നതാണോ എന്ന് അറിയില്ലല്ലോ.
തുടർന്ന് കനകാംബിരി അമ്മയുടെ മുറിയിൽ എത്തി വാതിൽ തുറന്നു ലൈറ്റ് ഇട്ട അവർ ഞെട്ടിപ്പോയി കഴിഞ്ഞദിവസം കണ്ടത് പോലെ തന്നെ കനകാംബിരി അമ്മയുടെ മേൽ വസ്ത്രം ഇടുപ്പിനു മുകളിൽ വരെ ചുരുട്ടി വച്ചിരിക്കുന്നു. അവരെ പുതപ്പിച്ചിരുന്ന പുതപ്പ് നേരത്തെ കിടന്നിരുന്നത് പോലെ തന്നെ മുറിയുടെ മൂലയിൽ ചുരുണ്ട് കിടക്കുന്നു. പെട്ടെന്ന് തന്നെ ജെയ ടീച്ചർ കനകാംബിരിയമ്മയുടെ വസ്ത്രം നേരെയിട്ടു കണ്ണുകൾ തുറിച്ച് മുകളിലേക്ക് നോക്കി കിടക്കുന്ന അവരെ കുലുക്കി വിളിച്ചു. പെട്ടെന്ന് കണ്ണുകൾ ചിമ്മി അവർ എന്തോ പറയാനായി ശ്രമിച്ചു.
ജെയ ടീച്ചർ ഓടി വിജയ് ദേവിന്റെ മുറിയിലേക്ക് ചെന്നു. അവൻറെ കത്കിൽ ആഞ്ഞടിച്ചു വിജയ്…… വിജയ്…… അമ്മയുടെ വെപ്രാളപ്പെട്ട വിളി കേട്ട് വിജയിച്ച ചാടി എഴുന്നേറ്റു വാതിൽ തുറന്ന് പരിഭ്രമിച്ചു നിൽക്കുന്ന അമ്മയെ കണ്ടു. അവന്ഏതാണ്ട് കാര്യം മനസ്സിലായി കഴിഞ്ഞ ദിവസത്തെ പോലെ തന്നെ വല്യമ്മയുടെ മുറിയിൽ എന്തോ സംഭവിച്ചിരിക്കുന്നു. വിജയുടെ കൈപിടിച്ചുകൊണ്ട് ജയ വല്യമ്മയുടെ മുറിയിലേക്ക് നടന്നു. വല്യമ്മയുടെ കണ്ണുകൾ തുറിച്ച് മുകളിലെ മച്ചിലേക്ക് നോക്കി കിടക്കുന്ന രൂപം വിജയ്യുടെ മനസ്സിലും ഭീതിയുണർത്തി.