അപ്പോൾ അമ്മായി അപ്പൻ അവനെ വിളിച്ചു മാറിനിന്നു. ജോർജെ ഞാൻ കാര്യം പറഞ്ഞതാ. എന്റെ മോളു തന്നെയാ അവളും. അവളുടെ അമ്മച്ചി അതായത് എന്റെ പെങ്ങളും അളിയനും ഒരു കാർ ആക്‌സിഡന്റിൽ മരിച്ചതാ. ആറു മാസമേ ആയിട്ടുള്ളു. നീ അവളെ കോളേജിലോക്കെ ഒന്ന് ശ്രദ്ധിച്ചേക്കണേ. അത് കേട്ടപ്പോൾ ജോർജിന് വീണ്ടും സങ്കടമായി.
അത് ഞാൻ ശ്രദ്ധിച്ചോളാം അങ്കിൾ. അവൻ പുഞ്ചിരിയോടെ പറഞ്ഞു. അതും പറഞ്ഞു അവന്റെ തോളിൽ തട്ടിയിട്ട് അദ്ദേഹം അവരുടെ അടുത്തേക്ക് പോയി. ജോർജ് പെട്ടെന്ന് മുകളിൽ പോയി. തന്റെ ചേച്ചി പോകുന്നതിൽ ഒരു ചെറിയ സങ്കടം അവൻ ആരുടേയും മുമ്പിൽ കാണിച്ചില്ല.
ആരും കാണാതെ ഒന്ന് സ്വസ്ഥമായി കരയാൻ അവൻ ആഗ്രഹിച്ചു. കണ്ണിൽ നിന്നും കണ്ണീർ വരുന്നുണ്ടായിരുന്നു. അവന്റെ കണ്ഠം ഇടറാൻ തുടങ്ങി. അപ്പോഴേക്കും അന്ന അവിടേക്കു വന്നു. അവനോടു യാത്ര പറയാൻ വന്നതായിരുന്നു അവൾ. അവളെ കണ്ടപ്പോൾ കണ്ണുനീർ തുടച്ചു കൊണ്ട് അവൻ നിന്നു.
അത് കണ്ട അന്ന. അയ്യേ മോൻ കരയുന്നോ ഞങ്ങളുടെ അടുത്തേക്കല്ലേ അവൾ വരുന്നത്. പൊന്നുപോലെ നോക്കും. അവളുടെ ആ വാക്കുകൾ അവനു സന്തോഷം നൽകി. എന്തായാലും എന്റെ ചേച്ചിയെ കുറിച്ചല്ലേ പറഞ്ഞെ.
ആദ്യമായി അവളോട് അവൻ ചിരിച്ചു. ജോർജെ ഞങ്ങൾ പോകുവാന് monday ക്ലാസ്സിൽ കാണാം ട്ടോ. കണ്ണ് തുടച്ചു കൊണ്ട് ജോർജ് ഉം ഒന്നുമൂളി.
താഴേക്കു നടന്ന അവൾ എന്തോ ആലോചിച്ചു അവനെ നോക്കി തിരിഞ്ഞു വന്നു
ജോർജെ കുട്ടാ ഈ വെള്ളമടി വീട്ടിൽ നിന്റെ അറിയില്ലല്ലേ. സംശയത്തോടെ അവൾ ചോദിച്ചത് കേട്ട് അവൻ ഒന്ന് ചിരിച്ചു കൂടെ അവളും. ഇല്ല എന്നവൻ പറഞ്ഞു.