ജോർജ് : എടീ ഈ സമയത്തു എല്ലാവരും ചോദിക്കില്ലേ. സ്നേഹ ഒക്കെ കൂടെ ഇല്ലേ.
അന്ന : അത് ഞാൻ നോക്കിക്കോളാം. അവൾക്ക് എല്ലാം അറിയുന്നതല്ലേ കുഴപ്പമില്ല. നീ വരുമോ.
ജോർജ് : അതിനു വണ്ടി വേണ്ടേ മോളെ.
എന്ന് പറഞ്ഞു ജോർജ് തിരിഞ്ഞതും റൂമിലെ കൂട്ടുകാരനെയും കൊണ്ട് ഒരുവൻ ബുള്ളറ്റിൽ വന്നു അവിടെ നിർത്തി. അത് കണ്ടതും അവൻ അവളോട്. മോളെ ഇപ്പോൾ വരാം. നീ റെഡി ആയി നിൽക്കു.
അന്ന : സത്യാണോ. 😘😘അവൾ ഡ്രസ്സ് ചേഞ്ച് ചെയ്യാൻ റൂമിലേക്ക് ഓടി.
ബുള്ളറ്റിൽ വന്ന കൂട്ടുകാരനെയും നോക്കി അവൻ ചിരിച്ചു. അവൻ അവന്റെ ബുള്ളറ്റും എടുത്തു അവളുടെ അടുത്തേക്ക് പോയി. വണ്ടി കൊണ്ടുവന്നവനും കൂട്ടുകാരനും അതങ്ങനെ നോക്കി നിന്നു.
അവൻ വരുന്നതും നോക്കി നിൽക്കുകയാണ് സ്നേഹയും അന്നയും. വന്നിട്ട് വേണം മതിലെടുത്തു ചാടാൻ… കുറച്ചു കഴിഞ്ഞപ്പോൾ ഗേറ്റിന്റെ കുറച്ചപ്പുറത്തു അവൻ വണ്ടി നിർത്തിയത് അവൾ കണ്ടു. അവൾ സ്നേഹയോട് പറഞ്ഞു സെക്യൂരിറ്റി കാണാതെ പുറത്തേക്ക്…..
തുടരും…